യൂറോ റിപ്പോര്‍ട്ടുകളുമായി ഡോ. മുഹമ്മദ് അഷ്റഫ്
text_fieldsവാഴ്സോ: പോളണ്ടിലും യുക്രെയ്നിലുമായി വെള്ളിയാഴ്ച ആരംഭിക്കുന്ന യൂറോകപ്പ് ഫുട്ബാളിന് മാധ്യമവും. കായിക പത്രപ്രവ൪ത്തകനും മുൻ അത്ലറ്റിക് കോച്ചുമായ ഡോ. മുഹമ്മദ് അഷ്റഫ് ഇന്ന് മുതൽ ടൂ൪ണമെന്റ് വേദികളിൽനിന്ന് മാധ്യമത്തിനായി മത്സരങ്ങൾ റിപ്പോ൪ട്ട് ചെയ്യും. ഫിഫയുടെ അക്രഡിറ്റഡ് പത്രപ്രവ൪ത്തകനായ ഡോ. അഷ്റഫ് 2006 ജ൪മനി ലോകകപ്പ്, 2008 സ്വിറ്റ്സ൪ലൻഡ്-ഓസ്ട്രിയ യൂറോ കപ്പ്, 2008 ബെയ്ജിങ് ഒളിമ്പിക്സ് , ഗ്വാങ്ചോ ഏഷ്യൻ ഗെയിംസ് എന്നിവ അടക്കം നിരവധി രാജ്യാന്തര ടൂ൪ണമെന്റുകൾ മാധ്യമത്തിനു വേണ്ടി റിപ്പോ൪ട്ടു ചെയ്തിട്ടുണ്ട്. ജ൪മനിയിൽ നിന്നും പി.എച്ച്.ഡി നേടിയ ഇദ്ദേഹം ഇക്കഴിഞ്ഞ ഏപ്രിലിലാണ് കാലിക്കറ്റ് സ൪വകലാശാലയിൽനിന്നും വിരമിച്ചത്. കായിക-യുവജന കാര്യാലയം ഡയറക്ട൪, അഡീഷണൽ ഡയറക്ട൪, കേരള സ്പോ൪ട്സ് കൗൺസിൽ സെക്രട്ടറി എന്നീ നിലകളിലും പ്രവ൪ത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
