വാര്‍ത്ത ചോര്‍ത്തല്‍: വി.എസിന്റെ പേഴ്സണല്‍ സ്റ്റാഫിനെതിരെ നടപടി
text_fieldsതിരുവനന്തപുരം: വാ൪ത്ത ചോ൪ത്തലുമായി ബന്ധപ്പെട്ട് വി.എസിന്റെ മൂന്ന് പേഴ്സണൽ സ്റ്റാഫിനെതിരെ നടപടിയെടുക്കാൻ സി.പി.എം സെക്രട്ടറിയേറ്റ് തീരുമാനിച്ചതായി റിപ്പോ൪ട്ട്. പ്രസ് സെക്രട്ടറി കെ.ബാലകൃഷ്ണൻ, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി വി.കെ ശശിധരൻ, പേഴ്സനൽ അസിസ്റ്റന്റ് എ. സുരേഷ് എന്നിവ൪ക്കെതിരെയാണ് നടപടി. മൂന്നുപേരോടും ഒരാഴ്ചക്കകം വിശദീകരണം നൽകാൻ ആവശ്യപ്പെടും. ഈ മാസം ചേരുന്ന സംസ്ഥാന സമിതിയിലാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവുക.
പാ൪ട്ടി കമ്മിറ്റിയിലും മറ്റും ച൪ച്ച ചെയ്യുന്ന ആഭ്യന്തര കാര്യങ്ങൾ മാധ്യമങ്ങൾക്ക് ചോ൪ത്തി നൽകുന്നതിനെക്കുറിച്ചന്വേഷിക്കാൻ സി.പി.എം അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. വാ൪ത്ത ചോ൪ത്തിക്കൊടുക്കുന്നതിൽ മൂവ൪ക്കും പങ്കുണ്ടെന്നായിരുന്നു കമ്മീഷൻ റിപ്പോ൪ട്ട്.
അതേസമയം ഗോപി കോട്ടമുറിക്കലിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കാൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കോട്ടമുറിക്കലിനെതിരെ ഉയ൪ന്ന ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
