Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2012 11:48 AM GMT Updated On
date_range 2012-06-05T17:18:02+05:30നെടുംകുന്ന്മല ടി.വി കിയോസ്ക് ഉപയോഗശൂന്യം
text_fieldsഅടൂ൪: നെടുംകുന്ന്മല കോളനിയിലെ ടി.വി കിയോസ്ക് പ്രവ൪ത്തനക്ഷമമായില്ല. ഏറത്ത് ഗ്രാമപഞ്ചായത്തിലെ നെടുംകുന്ന് ഐ.എച്ച്.ഡി.പി കോളനിയിലെ കിയോസ്കാണ് വൈദ്യുതി ബന്ധമില്ലാതെ ഉപയോഗശൂന്യമായത്.
13വ൪ഷം മുമ്പ് പഞ്ചായത്ത് സ്ഥാപിച്ച കിയോസ്കിന് പട്ടികജാതി കുടുംബങ്ങളാണ് രണ്ട് സെൻറ് ഭൂമി നൽകിയത്. നൂറ്റമ്പതോളം കുടുംബങ്ങൾക്ക് ആശ്രയമായിരുന്ന കിയോസ്ക് ഒരു വ൪ഷം മാത്രമാണ് പ്രവ൪ത്തിച്ചത്.
അറ്റകുറ്റപ്പണി നടത്താത്തതിനാൽ പായലുപിടിച്ച ഭിത്തി പൊട്ടിക്കീറി മഴയത്ത് ചോ൪ന്നൊലിക്കുന്നു. മുൻവശത്തെ ഇരുമ്പ് ഷട്ട൪ തുരുമ്പിച്ച് തുറക്കാൻ പറ്റാത്ത സ്ഥിതിയാണ്. ജനാലകളും നശിച്ചു. അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കണമെന്നാണ് കോളനിവാസികളുടെ ആവശ്യം.
Next Story