Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightആഘോഷത്തോടെ...

ആഘോഷത്തോടെ കുരുന്നുകള്‍ അക്ഷരമുറ്റത്ത്

text_fields
bookmark_border
ആഘോഷത്തോടെ കുരുന്നുകള്‍ അക്ഷരമുറ്റത്ത്
cancel

കൊല്ലം: ചെണ്ടമേളത്തിൻെറയും മുത്തുക്കുടയുടെയും അകമ്പടിയിൽ മാതാപിതാക്കളുടെ കൈപിടിച്ച് കുരുന്നുകൾ തിങ്കളാഴ്ച അക്ഷരമുറ്റത്തെത്തി. അധ്യാപക൪ മധുരം നൽകി സ്വീകരിച്ചതോടെ ഉത്കണ്ഠ നിറഞ്ഞ കണ്ണുകളിലേക്ക് കൗതുകത്തിൻെറ തിളക്കം. പ്രവേശോത്സവത്തിൻെറ ജില്ലാതല വേദിയായ അഞ്ചാലുംമൂട് ഗവ. എച്ച്.എസ്.എസ് അക്ഷരാ൪ഥത്തിൽ ഉത്സവപ്പറമ്പായി.
പി.കെ. ഗുരുദാസൻ എം.എൽ.എ പ്രവേശോത്സവം ഉദ്ഘാടനം ചെയ്തു. മെഡിക്കൽ എൻജിനീയറിങ് മേഖലയിലേക്ക് മാത്രം ലക്ഷ്യമിട്ടുള്ള പഠനരീതി വള൪ത്തിയെടുക്കരുതെന്നും അറിവിൻെറ തലങ്ങൾ വിപുലപ്പെടുത്തണമെന്നും ഗുരുദാസൻ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ എസ്.എൽ. സജികുമാ൪ അധ്യക്ഷത വഹിച്ചു. മികവ് പുല൪ത്തിയ കുട്ടികൾക്കുള്ള പുരസ്കാരവിതരണവും കൂട്ടായ്മയുടെ കൈയൊപ്പ് എന്ന പരിപാടിയും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ആ൪. ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ ബി. രവീന്ദ്രൻ, ചിറ്റുമല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ജൂലിയറ്റ് നെൽസൺ, തൃക്കടവൂ൪ പഞ്ചായത്ത് പ്രസിഡൻറ് എ. അമാൻ, ബ്ളോക്ക് പഞ്ചായത്തംഗം സന്ധ്യ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ സ്വ൪ണമ്മ, പഞ്ചായത്തംഗം അഖില, ശാന്തകുമാരി, ഡി.പി.ഒ എസ്. ഗിരിജകുമാരൻ, പ്രോഗ്രാം ഓഫിസ൪ ജോ൪ജ്കുട്ടി, എസ്. വിജയൻപിള്ള, ഷെറീഫ് ചന്ദനത്തോപ്പ്, ഡോ. രാജശേഖരൻ, പ്രിൻസിപ്പൽ എം. ഉഷ, ഹെഡ്മാസ്റ്റ൪ കെ. പ്രസാദ്, എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ് മണിയമ്മ, എൽ. രമ, എൽ.പി.എസ് പി.ടി.എ പ്രസിഡൻറ് അനിൽകുമാ൪ തുടങ്ങിയവ൪ സംസാരിച്ചു.
ചാത്തന്നൂ൪ ഉപജില്ലാ പ്രവേശോത്സവം കൂട്ടിക്കടയിലുള്ള ഇരവിപുരം ഗവ. ന്യു എൽ.പി.എസിൽ നടന്നു. പ്രവേശോത്സവത്തോടനുബന്ധിച്ച് വിളംബര ജാഥയും പൊതുയോഗവും നടത്തി. എ.എ. അസീസ് എം.എൽ.എ യുടെ നേതൃത്വത്തിൽ പുതുതായി സ്കൂളിലെത്തിയ വിദ്യാ൪ഥികളെ കൂട്ടിക്കട ജങ്ഷനിൽ സ്വീകരിച്ചു. തുട൪ന്ന് നടന്ന ഘോഷയാത്രക്ക് എ.എ. അസീസ് എം.എൽ.എ, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീലാകുമാരി എന്നിവ൪ നേതൃത്വം നൽകി. തുട൪ന്ന് പി.ടി.എ പ്രസിഡൻറ് ബൈജുവിൻെറ അധ്യക്ഷതയിൽ ചേ൪ന്ന യോഗം എ.എ. അസീസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം സജിന, മീന, മുഖത്തല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജി. ഭാവന, നൂറുദ്ദീൻ, കമറുദ്ദീൻ, ചാത്തന്നൂ൪ എ.ഇ.ഒ പി. അനിൽകുമാ൪, സ്കൂൾ ഹെഡ്മിസ്ട്രസ് ആ൪. രതിക, ഡോ. ശോഭന എന്നിവ൪ സംസാരിച്ചു. മങ്ങാട് സ൪ക്കാ൪ ഹയ൪സെക്കൻഡറി സ്കൂളിൽ പ്രവേശോത്സവം ഡെപ്യൂട്ടി മേയ൪ അഡ്വ. ജി. ലാലു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ.ഡി. അനിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റ൪ രതിദേവി, പ്രിൻസിപ്പൽ ഷീല തുടങ്ങിയവ൪ സംസാരിച്ചു.
കുണ്ടറ ഉപജില്ലാ പ്രവേശോത്സവം പെരുമ്പുഴ സ൪ക്കാ൪ എൽ.പി. സ്കൂളിൽ ഇളമ്പള്ളൂ൪ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. അനീഷ് ഉദ്ഘാടനം ചെയ്തു. സി.ഡി. മണിയൻപിള്ള അധ്യക്ഷത വഹിച്ചു. പുതിയ പ്രീപ്രൈമറി ബ്ളോക്കിൻെറ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എൻ. ജഗദീശനും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ എസ്.ഡി. അഭിലാഷും നി൪വഹിച്ചു. ജി. സുനിൽകുമാ൪, എച്ച്. റജീല, പി.ആ൪. രാജശേഖരൻനായ൪, ജി. ഗോപാലകൃഷ്ണൻ, സമോൻപിള്ള, ഐസക് ഈപ്പൻ, പി.ടി.എ പ്രസിഡൻറ് രാധാകൃഷ്ണപിള്ള തുടങ്ങിയവ൪ സംസാരിച്ചു.
കാഞ്ഞിരകോട് സെൻറ് ആൻറണീസ് ഹൈസ്കൂളിൽ പ്രവേശോത്സവം അസി. വികാരി ഫാ. ജോസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റ൪ ഫെലിക്സ് മിരാൻഡ,അനീഷ് പടപ്പക്കര,സുജവിൽഫ്രഡ് തുടങ്ങിയവ൪ സംസാരിച്ചു. കുട്ടികൾക്ക് ലഡു വിതരണം ചെയ്തു.
പെരിനാട് സ൪ക്കാ൪ ഹയ൪സെക്കൻഡറി സ്കൂൾ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. മാഹേശ്വരൻപിള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കൃഷ്ണകുമാ൪ അധ്യക്ഷത വഹിച്ചു. ജയകൃഷ്ണൻ, വിത്സൺ, ലാലിക്കുട്ടി തുടങ്ങിയവ൪ സംസാരിച്ചു. പ്രവേശോത്സവ റാലിയും നടത്തി.
ആശുപത്രിമുക്ക് എസ്.കെ. വി.എൽ.പി.എസിൽ പ്രവേശോത്സവം അക്ഷര ദീപം തെളിച്ച് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ എസ്.ഡി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. മാതൃസമിതി പ്രസിഡൻറ് ബീന അജയകുമാ൪ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എൻ. ജഗദീശൻ,ബ്ളോക്ക് അംഗം സുവ൪ണ, ബെൻസിതോമസ്, എ.ടി.ഷാജി,ഐസക് ഈപ്പൻ,ഗോപകുമാ൪, നജീദ, ആലീസ് തുടങ്ങിയവ൪ സംസാരിച്ചു.
കണ്ണനല്ലൂ൪ എം.കെ. എൽ.എം എച്ച്.എസ്.എസിൽ പ്രവേശോത്സവം പി.ടി.എ പ്രസിഡൻറ് ബഷീ൪കുട്ടിയുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗം സ്കൂൾ മാനേജ൪ ഡോ. അബ്ദുൽ മജീദ് ലബ്ബ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ സി. രഘുനാഥൻപിള്ള, പ്രിൻസിപ്പൽ പി. ജയചന്ദ്രകുറുപ്പ്, മുഖത്തല ഗോപിനാഥൻ എന്നിവ൪ സംസാരിച്ചു.
തേവലക്കര അയ്യൻകോയിക്കൽ എച്ച്.എസ്.എസ്, ഗുഹാനന്ദപുരം എച്ച്.എസ്.എസ്, കൊറ്റൻകുളങ്ങര എച്ച്.എസ്.എസ്, വടക്കുംതല പനയന്നാ൪കാവ് എച്ച്.എസ്, പന്മനമനയിൽ ഗവ. എച്ച്.എസ്.എസ് തുടങ്ങി ഉപജില്ലയിലെ 62 സ്കൂളുകളിലും പ്രവേശോത്സവം നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story