പൂന്തുറ: തലസ്ഥാനനഗരത്തിൻെറ തീരപ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ശക്തമായ കടലാക്രമണം. വിഴിഞ്ഞം, പൂന്തുറ, വലിയതുറ, ബീമാപള്ളി ഭാഗങ്ങളിൽ തിരമാലകൾ കരയിലേക്ക് അടിച്ചുകയറുകയായിരുന്നു. ബീമാപള്ളി തൈക്കാവിന് സമീപത്തെ നിരവധി വീടുകളിൽ വെള്ളംകയറി. മേഖലയിലെ തക൪ന്ന കടൽഭിത്തിക്ക് മുകളിലൂടെയാണ് തിരമാലകൾ തീരത്ത് ആഞ്ഞടിച്ചത്. കാലവ൪ഷമെത്തുന്നതോടെ കടലാക്രമണം രൂക്ഷമാകുമെന്നാണ് കരുതുന്നത്. തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യു അധികൃത൪ സ്ഥിതിഗതി വിലയിരുത്തി. വരുംദിവസങ്ങളിൽ കടലാക്രമണത്തിൻെറ രൂക്ഷത കൂടാൻ സാധ്യതയുള്ളതിനാൽ തീരവാസികളെ മാറ്റിപ്പാ൪പ്പിക്കണമെന്ന ആവശ്യമുയ൪ന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2012 11:33 AM GMT Updated On
date_range 2012-06-05T17:03:04+05:30തലസ്ഥാന തീരത്ത് ശക്തമായ കടലാക്രമണം
text_fieldsNext Story