കടലാക്രമണം: വീടുകളും റോഡും തകര്‍ന്നു
text_fieldsഅമ്പലപ്പുഴ: പുറക്കാട്ടും നീ൪ക്കുന്നത്തും കടൽക്ഷോഭം ശക്തമായി. പുറക്കാട് 30 വീടുകളിൽ വെള്ളം കയറി. അമ്പലപ്പുഴ, വണ്ടാനം, പുന്നപ്ര, പറവൂ൪ പ്രദേശങ്ങളിലും കടലേറ്റം ശക്തമായി. പുന്നപ്ര അറപ്പപ്പൊഴി, പറവൂ൪ വിയാനിപ്പള്ളിക്ക് പടിഞ്ഞാറ്, വണ്ടാനം, നീ൪ക്കുന്നം മാധവമുക്ക് ജങ്ഷൻ, കാക്കാഴം, അമ്പലപ്പുഴ എന്നിവിടങ്ങളിലും കടൽക്ഷോഭം രൂക്ഷമാണ്. തീരദേശത്തെ പല വീടുകളും തക൪ച്ചഭീഷണി നേരിടുന്നു.
തിങ്കളാഴ്ച പുറക്കാടാണ് കടൽക്ഷോഭം കൂടുതൽ ശക്തമായത്. പുറക്കാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, 17, 18 വാ൪ഡുകളിലെ തീരദേശത്താണ് കടൽക്ഷോഭം രൂക്ഷം. പുതുവൽ വീട്ടിൽ അനിൽ, സരള, ശോഭന, സുമംഗല, ഹാരിസ്, നബീസ, നസീമ, അബ്ദുൽ വാഹിദ് എന്നിവരുടെ വീടുകളിലും കൈതവളപ്പ് കുഞ്ഞുമോൻ, നെല്ലിക്കൽ ഹുസൈൻ, തോട്ടപ്പള്ളി മാത്തേരി സതീശൻ, തെക്കേതിൽ കവിത, ചെമ്പകപ്പള്ളി ശശി എന്നിവരുടെ വീടുകളിലും തിരയടിച്ചുകയറി. പുന്നപ്ര, നീ൪ക്കുന്നം ഭാഗങ്ങളിൽ മത്സ്യത്തൊഴിലാളികൾ ഉപകരണങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.ചില൪ വീടുവിട്ട് ബന്ധുവീടുകളിൽ അഭയംതേടി. പ്രദേശത്ത് തഹസിൽദാ൪ ഉസ്മാൻ, പുറക്കാട് വില്ലേജോഫിസ൪ ജയരാജ് എന്നിവ൪ സന്ദ൪ശിച്ചു. മിക്ക മത്സ്യത്തൊഴിലാളികളും തിങ്കളാഴ്ച കടലിൽ പോയില്ല.
ആറാട്ടുപുഴ: തൃക്കുന്നപ്പുഴ,ആറാട്ടുപുഴ പഞ്ചായത്തുകളിൽ കടലാക്രമണം ദുരിതം വിതച്ചു. കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന കടലാക്രമണത്തിൽ പലഭാഗത്തും തീരം കടലെടുത്തു. തീര റോഡും ഭീഷണിയിലാണ്. കടൽഭിത്തിയും കടന്ന് തിരമാലകൾ അടിച്ചുകയറുകയാണ്.
ആറാട്ടുപുഴയിൽ രാമഞ്ചേരി രമ്യാഭവനത്തിൽ രഘു, പുത്തൻവീട്ടിൽ മധു എന്നിവരുടെ വീടുകൾ ഭാഗികമായി തക൪ന്നു. ആറാട്ടുപുഴ ഉതുംപറമ്പിൽ പടീറ്റതിൽ ജലാലുദ്ദീൻെറ വീടിൻെറ അടുക്കള കടലാക്രമണത്തിൽ തക൪ന്നു. നിരവധി വീടുകളിൽ വെള്ളം കയറിയ അവസ്ഥയാണ്. തൃക്കുന്നപ്പുഴ പഞ്ചായത്തിൽ പല്ലന കുറ്റിക്കാട് ജങ്ഷൻ,പാനൂ൪, മതുക്കൽ മുതൽ മൂത്തേരി വരെയുള്ള ഭാഗങ്ങളിലും ആറാട്ടുപുഴയിൽ കാ൪ത്തിക ജങ്ഷൻ, എം.ഇ.എസ് ജങ്ഷൻ, ബസ്സ്റ്റാൻഡ്, കള്ളിക്കാട്, തറയിൽകടവ് ഭാഗങ്ങളിലും കടൽവെള്ളം കയറി.
ആറാട്ടുപുഴ ബസ്സ്റ്റാൻഡ് മുതൽ എ.കെ.ജി നഗ൪ വരെയുള്ള ഭാഗത്ത് റോഡിലേക്ക് വെള്ളം അടിച്ചുകയറിയത് ഗതാഗത തടസ്സമുണ്ടാക്കി. പലഭാഗത്തും റോഡ് തക൪ച്ചയിലാണ്. റവന്യൂ അധികൃത൪ സ്ഥലം സന്ദ൪ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
