Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2012 4:34 PM IST Updated On
date_range 5 Jun 2012 4:34 PM ISTചന്ദ്രശേഖരന്‍ വധം: സിജിത്തുമായി അന്വേഷണ സംഘം മൈസൂരിലേക്ക്
text_fieldsbookmark_border
കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ വധക്കേസ് തെളിവെടുപ്പുമായി ബന്ധപ്പെട്ട് പ്രതി സിജിത്തുമായി അന്വേഷണ സംഘം മൈസൂരിലേക്ക്. ക്വട്ടേഷൻ സംഘത്തിലെ സിജിത്ത് ഒളിവിൽ കഴിഞ്ഞ കേന്ദ്രങ്ങളിൽ പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന.
ചന്ദ്രശേഖരൻ വധത്തിന് ശേഷം കണ്ണൂരിൽ നിന്ന് മൈസൂരിലേക്ക് പോയ സിജിത്തിനെ അവിടെ വെച്ചാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിന് വേണ്ടി സിജിത്തുമായി തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലെത്തിയ പൊലീസിനെ സി.പി.എം പ്രവ൪ത്തക൪ തടഞ്ഞിരുന്നു.
കൊലപാതകികൾ സഞ്ചരിച്ച ഇന്നോവ കാറിൽ നിന്ന് രക്തസാമ്പിൾ പരിശോധനയിലാണ് സിജിത്തിന്റെ പങ്കിനെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
