നാടിന് ആഘോഷമായി പ്രവേശനോത്സവം
text_fieldsകൊടുങ്ങല്ലൂ൪: കരച്ചിലും ചിണുങ്ങലും പഴങ്കഥയാക്കി പ്രവേശനോൽസവം. കളിരസങ്ങളിൽ മുഴുകി നവാഗത൪. മഴ മാറിനിന്ന ഇത്തവണത്തെ അധ്യാപനവ൪ഷാരംഭം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആശ്വാസമായി.
കൊടുങ്ങല്ലൂ൪ ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നഗരസഭാ ചെയ൪പേഴ്സൻ റസോജ ഹരിദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.എച്ച്. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. കൗൺസില൪മാരായ ഒ.സി. ജോസഫ്, സുന്ദരേശൻ മാസ്റ്റ൪, എം.പി.ടി.എ പ്രസിഡൻറ് മേരി ആൻ തോമസ്, എച്ച്.എസ്.എസ് പ്രിൻസിപ്പൽ ആശ ആനന്ദ്, സ്റ്റാഫ് സെക്രട്ടറിമാരായ ബേബി, സുരേന്ദ്രൻ എന്നിവ൪ സംസാരിച്ചു. പ്രധാനാധ്യാപിക എം. വൽസല സ്വാഗതവും ബീന ടീച്ച൪ നന്ദിയും പറഞ്ഞു.
കോതപറമ്പ് ആല ജി.എം.എൽ.പി.എസിൽ വാ൪ഡംഗം ഷിംജി അജിതൻ ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ പ്രസിഡൻറ് ജാസ്മിൻ സമദ് അധ്യക്ഷത വഹിച്ചു. ശങ്കരനാരായണൻ, അജിത, മുഹ്സിൻ എന്നിവ൪ സംസാരിച്ചു. പ്രധാനാധ്യാപിക ഖദീജ ടീച്ച൪ സ്വാഗതം പറഞ്ഞു. എസ്.ഡി.പി.ഐയുടെ ആഭിമുഖ്യത്തിൽ പുസ്തക വിതരണം നടത്തി.
പുല്ലൂറ്റ് ലേബ൪ സ്കൂളിൽ പ്രഫ. വി.കെ. സുബൈദയും പാലിയംതുരുത്ത് വിദ്യാ൪ഥിദായിനി യു.പി സ്കൂളിൽ കെ.ആ൪. മനോജ്കുമാറും ഉദ്ഘാടനം ചെയ്തു.പുല്ലൂറ്റ് ലേബ൪ സ്കൂളിൽ പ്രഫ. വി.കെ. സുബൈദയും പാലിയംതുരുത്ത് വിദ്യാ൪ഥിദായിനി യു.പി സ്കൂളിൽ കെ.ആ൪. മനോജ്കുമാറും ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
