കടലാക്രമണം രൂക്ഷം
text_fieldsവാടാനപ്പള്ളി/കൊടുങ്ങല്ലൂ൪/ചാവക്കാട്: വാടാനപ്പള്ളി പൊക്കാഞ്ചേരി ബീച്ചിലും ചാവക്കാട്ടും കൊടുങ്ങല്ലൂരും ശക്തമായ കടലാക്രമണം. മൂന്നു സ്ഥലങ്ങളിലും കനത്ത നാശം. പൊക്കാഞ്ചേരിയിൽ ഒരു വീടും റിസോ൪ട്ടും തക൪ന്നു. മറ്റൊരു വീട് നിലം പതിക്കാറായി. തെങ്ങുകൾ കടപുഴകി. സീവാൾ റോഡ് ഒലിച്ചുപോയി. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി വളവിലും വെളിച്ചെണ്ണപ്പടി കുമാരൻപടിയിലും നിരവധി വീടുകളിൽ വെള്ളം കയറി. ചില വീടുകൾക്ക് വിള്ളലുണ്ടായി.
കൊടുങ്ങല്ലൂരിൻെറ തീരദേശത്ത് തിങ്കളാഴ്ച ഉണ്ടായ കടലാക്രമണത്തിൽ 20 വീടുകൾ തക൪ന്നു. പി. വെമ്പല്ലൂ൪, കൂളിമുട്ടം, എടവിലങ്ങ്, എറിയാട് പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷമായി അനുഭവപ്പെട്ടത്.
പൊക്കാഞ്ചേരിയിൽ ചാക്കോള ഡെന്നിയുടെ ഓടിട്ട വീടും റിസോ൪ട്ടുമാണ് വേലിയേറ്റത്തിൽ തക൪ന്നത്. സമീപം പുതുപ്പുള്ളി ദയാനന്ദൻെറ വീട്ടിലേക്ക് വെള്ളം കയറി വീട് നിലം പതിക്കാറായി.
രാവിലെ 11 ഓടെയാണ് കടലാക്രമണം ആരംഭിച്ചത്. നാലു മണിക്കൂറോളം തിരമാല ആ൪ത്തിരമ്പുകയായിരുന്നു. ഡെന്നിയുടെ വീടിൻെറ അടിഭാഗം തുരന്നാണ് തിരമാല അലച്ചെത്തിയത്. വീടിൻെറ അടിഭാഗം ഒലിച്ചുപോയി. ഭിത്തി തക൪ന്ന് താഴ്ന്നു.
തീരത്തുനിന്ന് അമ്പത് മീറ്റ൪ ദൂരം വരെ പറമ്പുകളും വീട്ടുമുറ്റവും കുളങ്ങളും കടൽ വെള്ളം കയറിയ നിലയിലാണ്. പൊക്കാഞ്ചേരി വടക്ക് വാടാനപ്പള്ളി - ഏങ്ങണ്ടിയൂ൪ അതി൪ത്തിയിലെ സീവാൾ റോഡ് 80 മീറ്റ൪ ദൂരത്തിൽ ഒലിച്ചുപോയി. 400 മീറ്റ൪ ദൂരത്തിൽ കടൽ ഭിത്തികൾ തക൪ന്ന് താഴ്ന്നു. ബദ൪ പള്ളിക്ക് വടക്കും കടലാക്രമണം രൂക്ഷമായിരുന്നു. ഒന്നരക്കിലോമീറ്റ൪ ദൂരത്താണ് വേലിയേറ്റം ശക്തമായത്. പത്തോളം വീടുകളിലേക്ക് വെള്ളം കയറി.
വിവരമറിഞ്ഞ് വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുബൈദ മുഹമ്മദ്, അംഗങ്ങളായ ഗിൽസ തിലകൻ, സുഗന്ധിനി ഗിരി, രജനി കൃഷ്ണാനന്ദ്, എൻ.എസ്. മനോജ്, സി.ബി. സുനിൽകുമാ൪, ചാവക്കാട് തഹസിൽദാ൪, ഡെപ്യൂട്ടി കലക്ട൪ സാജൻ, വാടാനപ്പള്ളി വില്ലേജോഫിസ൪ എന്നിവ൪ സ്ഥലത്തെത്തിയിരുന്നു.
അഞ്ചങ്ങാടി മുനക്കക്കടവ് റോഡിലും വെളിച്ചെണ്ണപ്പടി റോഡിലും എതി൪വശത്തെ വീടുകളിലും വെള്ളം കയറി.അഞ്ചങ്ങാടി വളവിൽ ചാലിൽ മൊയ്തുണ്ണി, പടിക്കപറമ്പിൽ ഖാദ൪, വലിയകത്ത് നഫീസ, ചാലിൽ ഹംസയുടെ വാടകവീട്, ആശുപത്രിപ്പടി പുളിക്കൽ ഹാജറ, ഷാഹുവിൻെറ വാടകവീട്, നോളി റോഡിൽ ചാലിൽ അ൪ഷാദ്, കറുപ്പംവീട്ടിൽ ജബ്ബാ൪, സ്രായിൻറകത്ത് ബക്ക൪, ലൈറ്റ് ഹൗസ് കാണംകോട്ട് കുഞ്ഞിമൊയ്തുണ്ണി, സി. അഹമ്മദിൻെറ വാടകവീട്, പുതുവീട്ടിൽ ബഷീ൪, വെളിച്ചെണ്ണപ്പടി മൂസ റോഡിൽ ബദ൪ പള്ളിക്കടുത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
