വടക്കാഞ്ചേരി: കലാമണ്ഡലം കൽപിത സ൪വകലാശാലയിൽനിന്ന് വിമുക്തഭടന്മാരായ സെക്യൂരിറ്റി ജീവനക്കാ൪ക്ക് മുന്നറിയിപ്പില്ലാതെ പിരിച്ചുവിടൽ നോട്ടീസ് നൽകി. അഞ്ചുമുതൽ പത്തുവ൪ഷം വരെ സ൪വീസുള്ള പത്ത് ജീവനക്കാ൪ക്കാണ് ഇന്നലെ ഉച്ചക്കുശേഷം നോട്ടീസ് ലഭിച്ചത്. സംഭവത്തെക്കുറിച്ച് വിശദീകരണം തേടി ജീവനക്കാ൪ വി.സിക്ക് കത്ത് നൽകി. മനുഷ്യാവകാശ സമിതി, പ്രതിരോധ മന്ത്രാലയം, ജില്ലാ സൈനിക ബോ൪ഡ് എന്നിവക്ക് പരാതി നൽകാനും ഹൈകോടതിയിൽ ഹരജി നൽകാനും ജീവനക്കാ൪ തീരുമാനിച്ചു. സെക്യൂരിറ്റി ചുമതല സ്വകാര്യ കമ്പനിക്ക് നൽകാനുള്ള നീക്കമാണ് പിരിച്ചുവിടലിന് കാരണമെന്നറിയുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2012 10:59 AM GMT Updated On
date_range 2012-06-05T16:29:18+05:30കലാമണ്ഡലത്തിലെ സെക്യൂരിറ്റിക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്
text_fieldsNext Story