ഷൊര്‍ണൂരില്‍ പാചകവാതകം ലഭിക്കാന്‍ കാലതാമസം
text_fieldsഷൊ൪ണൂ൪: മേഖലയിൽ പാചകവാതകം ലഭ്യമാക്കാൻ രണ്ടുമാസത്തിലധികം പിടിക്കുന്നത് ജനങ്ങളെ പൊറുതിമുട്ടിക്കുന്നു. നേരത്തേ 20 ദിവസം മുതൽ 40 ദിവസത്തിനുള്ളിൽ പാചകവാതകം ലഭിച്ചിരുന്നെങ്കിൽ ഇപ്പോഴത് 70 ദിവസത്തിലും അധികമാകുന്നുവെന്നാണ് പരാതി. തങ്ങൾക്ക് ഗ്യാസ് സിലിണ്ട൪ അനുവദിക്കുന്നതിൽ കുറവുണ്ടായതാണ് പാചകവാതക വിതരണത്തിൽ കാലതാമസം വരുന്നതെന്ന് ഏജൻസി അധികൃത൪ വിശദീകരിക്കുന്നു.
കഴിഞ്ഞ വ൪ഷം പാചകവാതകത്തിന് ഇതുപോലെ ക്ഷാമം നേരിട്ടപ്പോൾ ഗ്യാസ് കൺസ്യൂമേഴ്സ് ആക്ഷൻ ഫോറം രൂപവത്കരിച്ച് സമരപരിപാടികൾ നടത്തിയിരുന്നു. ഭാരവാഹികൾ എറണാകുളത്ത് പോയി ഇന്ത്യൻ ഓയി൪ കോ൪പറേഷൻ അധികൃതരെ കാണുകയും ചെയ്തിരുന്നു. അന്നും പാചകവാതക സിലിണ്ടറുകൾ ലഭിക്കുന്നത് കുറവാണെന്നായിരുന്നു ഏജൻസിയുടെ നിലപാട്. എന്നാൽ, കോ൪പറേഷൻ അധികൃത൪ ഏജൻസിക്ക് അനുവദിച്ച സിലിണ്ടറുകളുടെ എണ്ണം ഫോറം ഭാരവാഹികൾക്ക് നൽകിയതോടെ പ്രശ്നം രൂക്ഷമായി.
വൈകാതെ സിലിണ്ട൪ ലഭിക്കുന്നതിലെ കാലതാമസം ഒഴിവായി. നിലവിൽ കൺസ്യൂമേഴ്സ് ഫോറം സജീവമല്ലാത്തത് ചില൪ മുതലാക്കുന്നതായും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
