ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ആദിവാസി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം നുകരാനായില്ല
text_fieldsപൂക്കോട്ടുംപാടം: ജനന സ൪ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ആദിവാസി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാനായില്ല. അമരമ്പലം പഞ്ചായത്തിലെ അയ്യപ്പൻകുളം കോളനിയിലെ മണിയുടെ മകൾ അശ്വതി, തങ്കയുടെ മകൻ സുഭാഷ്, സുധയുടെ മകൾ ഗോപിക, രാധാമണിയുടെ മകൻ ഗോകുൽ, വേലായുധൻെറ മകൻ മണിക്കുട്ടൻ എന്നിവ൪ക്കാണ് ജനന സ൪ട്ടിഫിക്കറ്റ് ലഭിക്കാത്തത്. കോളനിയിലെ ചന്ദ്രികയുടെ മകൾ പ്രിയയെ സമീപത്തെ പറമ്പ ഗവ. യു.പി സ്കൂളിൽ ചേ൪ത്തെങ്കിലും ആറുമാസത്തിനുള്ളിൽ ജനന സ൪ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന വ്യവസ്ഥയിലാണ് പ്രവേശം ലഭിച്ചത്.
സ൪ട്ടിഫിക്കറ്റിന് ഗ്രാമപഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും നടപടിക്രമങ്ങൾ പൂ൪ത്തിയാക്കാൻ മാസങ്ങൾ വേണമെന്ന സൂചനയാണ് ലഭിച്ചത്. ആ൪.ഡി.ഒയെ സമീപിക്കാൻ ഉദ്യോഗസ്ഥ൪ ആവശ്യപ്പെട്ടതായും പ്രമോട്ട൪ പറയുന്നു.
ആദിവാസി ഗോത്ര വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ട എസ്.ടി പ്രമോട്ട൪ പ്രശ്നത്തിൽ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും പരാതിയുണ്ട്. പഞ്ചായത്തിലെ വിവിധ കോളനികളിലെ 20 വിദ്യാ൪ഥികൾ പഠനം പാതിവഴിയിൽ നി൪ത്തിയതായി എസ്.സി പ്രമോട്ട൪ ശ്രീകുമാ൪ പറഞ്ഞു. ജനന സ൪ട്ടിഫിക്കറ്റിന് നടപടി വേണമെന്നാണ് കോളനിവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
