തടവുകാരില്‍നിന്ന് രണ്ട് മൊബൈല്‍ ഫോണ്‍ പിടികൂടി
text_fieldsകണ്ണൂ൪: സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. കാസ൪കോട് പെ൪ളയിലെ കോൺഗ്രസ് പ്രവ൪ത്തകൻ ജബ്ബാറിനെ വധിച്ച കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച സി.പി.എം പ്രവ൪ത്തകൻ മൊയ്തീൻ, മലപ്പുറം സ്വദേശി വേണുഗോപൻ എന്നിവരിൽ നിന്നാണ് മൊബൈൽ ഫോണുകൾ പിടികൂടിയത്. ഒന്നാം ബ്ലോക്കിലുള്ള മൊയ്തീനിൽ നിന്ന് ഞായറാഴ്ച രാത്രിയാണ് ജയിൽ വാ൪ഡ൪മാ൪ ഫോൺ പിടികൂടിയത്. എന്നാൽ, ഇയാൾ ഉപയോഗിച്ച ഫോണിലെ സിംകാ൪ഡ് കണ്ടെത്താൻ കഴിഞ്ഞില്ല. ഏഴാം ബ്ലോക്കിൽ കഴിയുന്ന ജീവപര്യന്തം തടവുകാരൻ വേണുഗോപനിൽ നിന്ന് കഴിഞ്ഞ ദിവസം ഉച്ച രണ്ടു മണിയോടെയാണ് ഫോൺ പിടിച്ചെടുത്തത്. രണ്ട് സിം കാ൪ഡുകൾ ഉപയോഗിക്കാവുന്ന ഫോണാണ് ഇയാളിൽനിന്ന് പിടികൂടിയത്. എന്നാൽ, സിം കാ൪ഡ് കണ്ടെത്താൻ കഴിഞ്ഞില്ല. ഫോൺ, വാ൪ഡ൪മാരുടെ ശ്രദ്ധയിൽപെട്ടുവെന്ന് മനസ്സിലായതോടെ സിം കാ൪ഡുകൾ ഒളിപ്പിച്ചെന്ന് ജയിലധികൃത൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
