‘ക്യൂ മലയാളം’ സര്‍ഗ സന്ധ്യ ശ്രദ്ധേയമായി
text_fieldsദോഹ: ഖത്തറിൽ താമസിക്കുന്ന മലയാളികളുടെ ഫേസ്ബുക് സൗഹൃദ കൂട്ടായ്മയായ ‘ക്യൂ മലയാളം’, ഫ്രൻറ്സ് കൾചറൽ സെൻററുമായി ചേ൪ന്ന് സംഘടിപ്പിച്ച സ൪ഗ സന്ധ്യ ശ്രദ്ധേയമായി. വെ൪ച്വൽ ലോകത്തു നിന്ന് യാഥാ൪ഥ്യത്തിൻെറ ലോകത്തേക്കുള്ള മാറ്റത്തിന് വേദിയൊരുക്കിയ പരിപാടികൾ മുതി൪ന്നവരെയും കുട്ടികളെയും കുടുംബത്തെയും ഒരുപോലെ ആനന്ദിപ്പിക്കുന്നതായി.
കഥ, കവിത, നാടൻപാട്ട്, ലഘു നാടകം, നൃത്ത·നൃത്യങ്ങൾ, മിമിക്രി തുടങ്ങിയവയും മാപ്പിളപ്പാട്ടും ക്ളാസിക്കൽ ഗാനങ്ങളും ഗസലും ചേ൪ന്ന ഗാനമേളയുമെല്ലാം പരിപാടിക്ക് മാറ്റുകൂട്ടി. ദോഹയിലെ കലാകാരന്മാരുടെ സംഗമവും സോഷ്യൽ മീഡിയയിലൂടെ മാത്രം കണ്ട് പരിചയിച്ചവ൪ക്ക് നേരിട്ട് കാണുന്നതിനും അനുഭവം പങ്കുവെക്കുന്നതിനുമുള്ള വേദിയായി സ൪ഗ സന്ധ്യ മാറി. ഇന്ത്യൻ കൾചറൽ സെൻററിൻെറ അശോക ഹാളിൽ നടന്ന പരിപാടിയിൽ അപാരമായ ഓ൪മ ശകതികൊണ്ട് ആസ്വാദകരെ കൈയിലെടുന്ന·ബാലിക പൂജരാജിൻെറ പ്രകടനവും ‘ഇന്ദ്രജിത്ത്’ എന്ന ലഘുനാടകവും ശ്രദ്ധേയമായി.
പ്രവാസത്തിൻെറ ഒറ്റപ്പെടലിൽ നിന്നും വിശാലമായ സൗഹൃദത്തിന് വേദിയൊരുക്കുകയും കലാ സാഹിത്യ തൽപര൪ക്ക് സ൪ഗശേഷി വള൪ത്താനുതകുന്ന വിവിധ പരിപാടികൾക്ക് വേദിയൊരുക്കുകയും കുടുംബങ്ങൾക്ക് അടുത്ത് ഇടപഴകാനും ആസ്വദിക്കാനും അവസരമുണ്ടാക്കുകയുമാണ് ക്യൂ മലയാളം ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടക൪ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
