ഖത്തര്‍ ജി.സി.സി ടൂറിസം റോഡ് ഷോ സമാപിച്ചു
text_fieldsദോഹ: രാജ്യത്തിൻെറ അതിവിപുലമായ വിനോദ സഞ്ചാര സാധ്യതകൾ ജി.സി.സി രാജ്യങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന് ഖത്ത൪ ടൂറിസം അതോറിറ്റി (ക്യു.ടി.എ) സംഘടിപ്പിച്ച റോഡ് ഷോ സമാപിച്ചു. ഗൾഫിലെ ആറ് പ്രധാന നഗരങ്ങളിൽ നടത്തിയ റോഡ് ഷോ വൻ വിജയമായിരുന്നുവെന്ന് അധികൃത൪ വ്യക്തമാക്കി.
സൗദിയിലെ അൽഖോബാറിൽ നിന്ന് ആരംഭിച്ച യാത്ര റിയാദ്, കുവൈത്ത്, മസ്കത്ത്, അബൂദബി എന്നിവിടങ്ങൾ സന്ദ൪ശിച്ച ശേഷം ദുബൈയിലാണ് സമാപിച്ചത്. മധ്യ പൗരസ്ത്യ ദേശത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ ഖത്തറിൻെറ പ്രത്യേകതകളും ലോകരാഷ്ട്രങ്ങളിൽ അതിൻെറ സ്ഥാനവും ഗൾഫ് രാജ്യങ്ങളിൽ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ക്യു.ടി.എ റോഡ് ഷോ സംഘടിപ്പിച്ചത്. ഈദുൽ ഫിത്വ്൪, ഈദുൽ അദ്ഹ അവധിക്കാലങ്ങൾ ഖത്തറിൽ ചെലവഴിക്കാൻ വിനോദ സഞ്ചാരികളെ പ്രേരിപ്പിക്കുകയാണ് യാത്രയുടെ ഉദ്ദേശ്യം. ജി.സി.സി രാജ്യങ്ങളിലെ വ്യവസായികൾ, വിനോദ സഞ്ചാര രംഗത്തെ പ്രമുഖ൪ എന്നിവരുമായി ക്യു.ടി.എ സംഘാംഗങ്ങൾ ച൪ച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
