ദോഹ: മലയാള ഭാഷ നൽകുന്നത് നിറഞ്ഞ സ്നേഹമാണെന്നും വിദേശങ്ങളിലുള്ള കേരളീയ൪ക്ക് അതിൻെറ പ്രധാന്യം ആഴത്തിൽ മനസ്സിലാക്കാനാവുമെന്നും ഖത്ത൪ ഇന്ത്യൻ അംബാസഡ൪ ദീപാ ഗോപാലൻ വാധ്വ അഭിപ്രായപ്പെട്ടു. എം.ഇ.എസ് ഇന്ത്യൻ സ്കൂൾ മലയാളം അധ്യാപകൻ അബ്ദുൽ അസീസ് നല്ലവീട്ടിലിൻെറ ‘ഇത്രയും നീളമുള്ളൊരു കൈ’ എന്ന കവിതാ സമാഹാരം ഫ്രൻറ്സ് കൾച്ചറൽ സെൻററിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്യുകയായിരുന്നു അവ൪.
മലയാള ഭാഷ നൽകുന്ന സ്നേഹത്തിന് അതിരുകളില്ല. വിവിധ രാജ്യങ്ങളിൽ ജോലി ചെയ്തപ്പോഴൊക്കെ മലയാള ഭാഷ സംസാരിക്കുന്നത് കേൾക്കുമ്പോഴുള്ള വികാരം ഒന്നു വേറെ തന്നെയാണ്. സ്നേഹത്തിൻെറ അമ്മ മലയാളം നാം കാത്തുസൂക്ഷിക്കണമെന്നും ഈ ഭാഷ പറയാനല്ലാതെ എഴുതാനോ വായിക്കാനോ അറിയാത്തതിൽ ഖേദമുണ്ടെന്നും അവ൪ പറഞ്ഞു. ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു കമ്പനി തൊഴിലാളിയായ സുധാകരൻ ചമ്പാട് പുസ്തകം ഏറ്റുവാങ്ങി. കവിക്ക് മലയാളത്തിൽ മറ്റ് സാഹിത്യ ശാഖകൾ കൈകാര്യം ചെയ്യുന്നവരെക്കാൾ പ്രാധാന്യമുണ്ടെന്ന് ചടങ്ങിൽ പുസ്തക അവലോകനം നടത്തി സംസാരിച്ച ഇന്ത്യൻ മീഡിയാ ഫോറം പ്രസിഡൻറ് സന്തോഷ്ചന്ദ്രൻ പറഞ്ഞു. ചന്ദ്രിക റസിഡൻറ് എഡിറ്റ൪ അശ്റഫ് തൂണേരി അധ്യക്ഷത വഹിച്ചു. എഫ്.സി.സി ഡയറക്ട൪ ഹബീബു൪റഹ്മാൻ കിഴിശ്ശേരി, എം.ഇ.എസ് ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റിയംഗം എ.പി ഖലീൽ, എം.ടി നിലമ്പൂ൪, ഇസ്മാഈൽ മേലടി, റഫീഖ് പുറക്കാട്, ജയലക്ഷ്മി ടീച്ച൪, സി.ആ൪ മനോജ്, അബ്ദുൽഅസീസ് നല്ലവീട്ടിൽ എന്നിവ൪ സംസാരിച്ചു. രാചന്ദ്രൻ വെട്ടിക്കാട് സ്വാഗതവും സുനിലാ ജോബി നന്ദിയും പറഞ്ഞു. സൈകതം ബുക്സാണ് പുസ്തകത്തിൻെറ പ്രസാധക൪.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2012 10:54 AM GMT Updated On
date_range 2012-06-04T16:24:54+05:30മലയാള ഭാഷ നല്‍കുന്ന സ്നേഹത്തിന് അതിരുകളില്ല: അംബാസഡര്‍
text_fieldsNext Story