ഇന്ത്യന്‍ വിമാന കമ്പനികളില്‍ വിദേശ വിമാന കമ്പനികള്‍ക്ക് ഓഹരി പങ്കാളിത്തം അനുവദിച്ചേക്കും
text_fieldsന്യൂദൽഹി: പൊതുമേഖലാ വിമാന കമ്പനിയായ എയ൪ ഇന്ത്യയും സ്വകാര്യ വിമാന കമ്പനികളും കടുത്തന്മ പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ ഇന്ത്യയിലെ വിമാന കമ്പനികളുടെ ഓഹരികൾ വാങ്ങാൻ വിദേശ വിമാന കമ്പനികൾക്ക് അനുമതി നൽകും വിധം നിയമം വരുന്നു. നേരത്തെന്മ സുരക്ഷാ കാരണങ്ങളാൽ വിദേശ വിമാനകമ്പനികൾക്ക് ഇന്ത്യയിലെ വിമാന കമ്പനികളിൽ ഓഹരി നിക്ഷേപം നടത്താൻ അനുമതി നൽകിയിരുന്നില്ല. അതേസമയം വിദേശ നിക്ഷേപം സ്വീകരിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഇന്ത്യയിലെ വിമാന കമ്പനികളിൽ നിക്ഷേപം നടത്താൻ വിദേശ നിക്ഷേപകരൊന്നും തയാറാകാതിരുന്നതോടെയാണ് വിദേശ വിമാന കമ്പനികൾക്കു തന്നെ അനുമതി നൽകാൻ നി൪ദേശം വന്നത്.
സുരക്ഷാ ഭീതികൾക്ക് പരിഹാരം കണ്ട് പുതിയ നി൪ദേശം വൈകാതെ കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരന്മിനായി എത്തുമെന്നാണ് കരുതുന്നത്.
വിദേശ വിമാന കമ്പനികൾക്ക് ഇന്ത്യയിലെ വിമാന കമ്പനികളിൽ നിക്ഷേപം നടത്താൻ അനുമതി നൽകുന്നതിനെ ചില മന്ത്രാലയങ്ങളും രാഷ്ട്രീയ പാ൪ട്ടികളും എതി൪ത്തിരുന്നു. ഈ എതി൪പ്പുകൾക്ക് പരിഹാരം കണ്ടശേഷമാണ് നി൪ദേശം കേന്ദ്ര മന്ത്രി സഭ മുമ്പാകെ വരുന്നത്. ഇതു പ്രകാരം നിക്ഷേപ നി൪ദേശങ്ങൾക്ക് വിദേശ നിക്ഷേപ പ്രോത്സാഹന ബോ൪ഡിന്റെ അനുമതിയോടെയേ അംഗീകാരം നൽകുകയുള്ളൂ. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉൾപ്പെടെ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ അടങ്ങിയതാണ് വിദേശ നിക്ഷേപ പ്രോത്സാഹന ബോ൪ഡ്.
വിദേശ വിമാന കമ്പനികൾക്ക് ഇന്ത്യയിലെ വിമാന കമ്പനികളിൽ 49 ശതമാനം ഓഹരി പങ്കാളിത്തം എടുക്കാൻ അനുമതി നൽകുന്നതായിരിക്കും പുതിയ നിക്ഷേപ നയമെന്നാണ് കരുതുന്നത്. നിലവിൽ വിദേശ നിക്ഷേപക൪ക്ക് 74 ശതാമനം വരെ ഓഹരി പങ്കാളിത്തം അനുവദിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
