പ്രവാചക നിന്ദ ബില്‍ മന്ത്രിസഭ തിരിച്ചയച്ചേക്കും
text_fieldsകുവൈത്ത് സിറ്റി: കുറ്റവിചാരണയിലൂടെ ധനമന്ത്രി മുസ്തഫ അൽ ശിമാലിയുടെ രാജിയിലേക്ക് നയിച്ച സംഭവവികാസങ്ങൾക്ക് പിന്നാലെ സ൪ക്കാറും പ്രതിപക്ഷവും വീണ്ടും കൊമ്പുകോ൪ക്കാനൊരുങ്ങുന്നു. ഇത്തവണ ദൈവ, പ്രവാചക നിന്ദ ഭേദഗതി ബില്ലിൻെയും ശൈഖ് ജാബി൪ യൂനിവേഴ്സിറ്റി ബില്ലിൻെറയും പേരിലാണ് ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നത്.
ഈ രണ്ടു ബില്ലുകളും പാ൪ലമെൻറ് പാസാക്കിയതാണെങ്കിലും സ൪ക്കാ൪ തള്ളുമെന്നാണ് സൂചന. എന്നാൽ ബിൽ മന്ത്രിസഭ തിരിച്ചയച്ചാൽ വീണ്ടും പാസാക്കാനാണ് പ്രതിപക്ഷം ധാരണയിലെത്തിയത്. എം.പി ജംആൻ അൽ ഹ൪ബശിൻെറ ദീവാനിയയിൽ ചേ൪ന്ന പ്രതിപക്ഷ കോ൪ഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് രണ്ടു ബില്ലുകളുടെയും കാര്യത്തിൽ ക൪ക്കശ നിലപാടെടുക്കാൻ ധാരണയായത്.
അതേസമയം, തൊഴിൽ-സാമൂഹിക കാര്യമന്ത്രി അഹ്മദ് അൽറുജൈബിനെതിരെ എം.പി സൈഫി അൽ സൈഫി നൽകിയ കുറ്റവിചാരണ നോട്ടീസ് പിൻവലിപ്പിക്കാൻ സമ്മ൪ദം ചെലുത്താനും ധാരണയായിട്ടുണ്ട്.
ദൈവത്തെയും ദൈവിക ഗ്രന്ഥത്തെയും പ്രവാചകനെയും പത്നിമാരെയും പരസ്യമായി നിന്ദിക്കുന്നവ൪ക്ക് വധശിക്ഷ വരെ വിധിക്കാവുന്ന ഭേദഗതി ബിൽ പാ൪ലമെൻറ് വൻ ഭൂരിപക്ഷത്തോടെ പാസാക്കിയിരുന്നതാണ്. സമീപകാലത്തായി സോഷ്യൽ നെറ്റ്വ൪ക്കിങ് സൈറ്റുകളിലൂടെയും മറ്റും പ്രവാചക നിന്ദ വ൪ധിച്ചതിനെ തുട൪ന്നാണ് ഇത്തരമൊരു ഭേദഗതി നി൪ദേശിക്കപ്പെട്ടത്.
ബിൽ തിരിച്ചയക്കാനാണ് സ൪ക്കാറിൻെറ നീക്കമെങ്കിൽ രാജ്യത്തെ ദു൪ബലപ്പെടുത്താനുള്ള ശ്രമമായി മാത്രമേ അതിനെ കാണാനാവൂ എന്ന് എം.പി ഡോ. മുഹമ്മദ് അൽ കന്ദരി അഭിപ്രായപ്പെട്ടു.
രണ്ടു ബില്ലുകളും തിരിച്ചയക്കുകയാണെങ്കിൽ ആഭ്യന്തര മന്ത്രിയും നീതിന്യായ മന്ത്രിയും രാജിവെക്കണമെന്ന് എം.പി അബ്ദുറഹ്മാൻ അൽ അൻജരി ആവശ്യപ്പെട്ടു. പാ൪ലമെൻറിനെയും ജനാധിപത്യത്തെയും തക൪ക്കാനുള്ള ചിലരുടെ ശ്രമത്തിൻെറ ഭാഗമാണ് ഇത്തരം നീക്കങ്ങളെന്ന് എം.പി മുഹമ്മദ് അൽ ദല്ലാൽ അഭിപ്രായപ്പെട്ടു. ബിൽ പരിശോധിച്ച് അനുമതി നൽകിയ പാ൪ലമെൻറ് നിയമനി൪മാണ സമിതി അധ്യക്ഷൻ കൂടിയാണ് അൽ ദല്ലാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
