ചൂടും പൊടിക്കാറ്റും ജനജീവിതത്തെ ബാധിച്ചു
text_fieldsറിയാദ്: തലസ്ഥാന നഗരിയുൾപ്പെടെ രാജ്യത്തിൻെറ പലഭാഗത്തും ഇന്നലെ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച പൊടിക്കാറ്റ് ഞായറാഴ്ചയും തുടരുയകാണ്. പകൽ സമയങ്ങളിൽ പലപ്പോഴും കാറ്റ് ശക്തമായതോടെ ദീ൪ഘദൂര കാഴ്ചകൾ മങ്ങിയ നിലയിലായി. അന്തരീക്ഷത്തിൽ കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടെയാണ് പൊടിക്കാറ്റും എത്തിയത്. ഇത് പല ഭാഗത്തും സാധാരണജീവിതത്തെ ബാധിച്ചു. തുറന്ന സ്ഥലങ്ങളിൽ ജോലിചെയ്യുന്നവരും ദീ൪ഘദൂര യാത്രക്കാരുമാണ് കൊടും ചൂടിൽ പൊടിക്കാറ്റ് കൂടി വന്നതോടെ ഏറെ ദുരിതത്തിലായത്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഞായറാഴ്ച 40 മുതൽ 47 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തി. ജിദ്ദ, ദമ്മാം, മദീന നഗരങ്ങളിലെ പകൽ സമയങ്ങളിലെ ഉയ൪ന്ന താപനില 41 ഡിഗ്രിക്ക് മുകളിലായിരുന്നു. കുറഞ്ഞത് 28 നും 31നും ഇടയിൽ. ഇതേസമയം മക്കയിൽ 47 ഡിഗ്രിയാണ് പകൽ സമയത്തെ ചൂട്. രാത്രി കാലങ്ങളിൽ ഇവിടെ അന്തരീക്ഷ ഊഷ്മാവ് 32 ആണ്. റിയാദ് 41, ബൂറൈദ 39, യാമ്പു 43 എന്നിങ്ങനെയാണ് മറ്റ് പ്രധാന നഗരങ്ങളിലെ താപ നില. അബഹ, ഹാഇൽ നഗരങ്ങളിലാണ് ഇപ്പോൾ ഏറ്റവും കുറഞ്ഞ ചൂട് അനുഭവപ്പെടുന്നത്. ഇവിടെ പകൽ സമയങ്ങളിൽ 32 നും 36നും ഇടയും രാത്രിയിൽ 18 - 22 ന് ഇടയിലുമാണ്. രാജ്യത്തെ ഏറ്റവും മികച്ച കാലാവസഥ ഇപ്പോൾ അബഹ, ഖമീസ് മുശൈത്ത് മേഖലകളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
