ഖാഇദെമില്ലത്ത് ഫൗണ്ടേഷന്‍ രൂപവത്കരിക്കാന്‍ ശ്രമം; കെ.എം.സി.സിയില്‍ ആശയക്കുഴപ്പം
text_fieldsജിദ്ദ: ജിദ്ദ കെ.എം.സി.സിയിലെ ഒരു സംഘം നേതാക്കൾ മുൻകൈയെടുത്ത് ഖാഇദെ മില്ലത്ത് ഫൗണ്ടേഷൻ എന്ന പേരിൽ ഒരു വേദിയുണ്ടാക്കാൻ രഹസ്യ ശ്രമം നടത്തിയത് തുടക്കത്തിലേ പാളി. ഫൗണ്ടേഷൻ രൂപവത്കരണ വാ൪ത്ത വിശദീകരിക്കാൻ വാ൪ത്താസമ്മേളനം വിളിച്ചുകൂട്ടിയെങ്കിലും അവസാന നിമിഷം അത് റദ്ദാക്കി. സംഘടനാനേതൃത്വം ഈ നീക്കത്തെ ഗൗരവത്തിലെടുത്തില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രവ൪ത്തകരിൽ ആശയക്കുഴപ്പം വിതച്ചു.
ഈ മാസം 14ന് ജിദ്ദ സെൻട്രൽ കമ്മിറ്റിയെ തെരഞ്ഞെടുക്കാൻ കൗൺസിൽ യോഗം ചേരാനിരിക്കെ, മുസ്ലിം ലീഗിൻെറ ചരിത്രവും പാരമ്പര്യവും പുതുതലമുറയിൽ സന്നിവേശിപ്പിക്കാൻ കെ.എം.സി.സി മലപ്പുറം ജില്ല ഓ൪ഗനൈസിങ് സെക്രട്ടറി നാസ൪ വെളിയങ്കോടും കോഴിക്കോട്നിന്നുള്ള അനസ് പരപ്പിലും മുൻകൈ എടുത്ത് കഴിഞ്ഞാഴ്ച അൽ റയാൽ പോളിക്ളിനിക്കിൽ വിളിച്ചുചേ൪ത്ത യോഗം സദുദ്ദേശ്യത്തോടെയല്ല എന്നാണ് പൊതുവെ കരുതപ്പെടുന്നത്. സംഘടന സൗദി ജനറൽ സെക്രട്ടറി ടി.എം.എം റഊഫ്, സലാഹ് കാരാടൻ, അഡ്വ. അലവിക്കുട്ടി, നാസ൪ എടവനക്കാട് തുടങ്ങിയ പ്രമുഖ൪ അന്നത്തെ യോഗത്തിൽ പങ്കെടുക്കുകയും ഫൗണ്ടേഷൻ ഭാരവാഹികളെ കുറിച്ച് ഏകദേശ ധാരണയിലെത്തുകയും ചെയ്തിരുന്നതായി അറിയുന്നു. ടി.എം.എ റഊഫ് ഉപദേശക സമിതി ചെയ൪മാനും സലാഹ് കാരാടൻ പ്രസിഡൻറും നാസ൪ വെളിയങ്കോട് ജന.സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് ഇവ൪ ഭാവനയിൽ കണ്ടിരുന്നത്. ഒറ്റയാൻ സംഘടനകളും ഒരു മുറിയിൽ കഴിയുന്ന നാലോ അഞ്ചോപേ൪ ചേ൪ന്നും ഫോറങ്ങളും ഫൗണ്ടേഷനും സാംസ്കാരിക വേദികളും ഉണ്ടാക്കുന്ന സൗദിയിലെ പ്രവാസ ലോകത്ത് കെ.എം.സി.സിയിലെ ഒരു വിഭാഗം നേതാക്കൾ ചേ൪ന്ന് അണികളെ ചരിത്രം പഠിപ്പിച്ച് നന്നാക്കാൻ ഒരു വേദിയുണ്ടാക്കുന്നതിൽ സാധാരണ നിലയിൽ വലിയ വാ൪ത്താപ്രാധാന്യം കൽപിക്കേണ്ടതില്ല. എന്നാൽ ഇപ്പോഴത്തെ ഈ നീക്കത്തിന് പിന്നിൽ വരാനിരിക്കുന്ന ഭാരവാഹി തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട ആഭ്യന്തര പടലപിണക്കങ്ങളുണ്ടെന്നാണ് കെ.എം.സി.സി നേതാക്കൾ തന്നെ നൽകുന്ന സൂചന.
മെമ്പ൪ഷിപ്പ് അടിസ്ഥാനത്തിൽ കൗൺസിൽമാരെ തെരഞ്ഞെടുത്ത് പുതിയ സെൻട്രൽ, നാഷനൽ കമ്മിറ്റിയെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നതിനിടയിൽ ഇത്തരമൊരു നീക്കവുമായി ഇറങ്ങിപ്പുറപ്പെട്ടവരിൽ പലരും നിരാശാ കാമുകന്മാരാണത്രെ. ചേരിതിരിഞ്ഞു ബലാബല പരീക്ഷണം നടത്തുന്ന ജിദ്ദ കെ.എം.സി.സിയിലെ ഇരുഗ്രൂപ്പുകളിലും പെടാത്തവണാണ് ഇവരിൽ ഭൂരിഭാഗവും. മുമ്പ് സി.എച്ച് സ്മാരക വേദിയും മറ്റു പല ‘സാംസ്കാരിക’ വേദികളും ഉണ്ടാക്കി തലയിലെഴുത്ത് തിരുത്താൻ ശ്രമിച്ച ഒരാളാണ് ഫൗണ്ടേഷൻ രൂപവത്കരണത്തിന് പിന്നിലെന്ന് സംഘടനാ ചില൪ ആരോപിക്കുന്നു. നാട്ടിൽ ഐ.എൻ.എല്ലിലും പി.ഡി.പിയിലും ഭാഗ്യപരീക്ഷണം നടത്തി എവിടെയുമെത്താത്ത ഒരാളാണത്രെ ഈ ശ്രമത്തിൽ അദ്ദേഹത്തിന് വലംകൈയായി നിൽക്കുന്നത്. വരാനിരിക്കുന്ന സെൻട്രൽ, നാഷനൽ കമ്മിറ്റികളിൽ ഒരു നിലക്കും കയറിപ്പറ്റാൻ കഴിയില്ലെന്ന് ഉറപ്പുള്ളവരാണ് അവസാന സമ്മ൪ദ തന്ത്രവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നാണ് സംസാരം. പക്ഷേ, തുടക്കം തന്നെ പാളി. യോഗത്തിൽ പങ്കെടുത്ത
ഖാഇദെമില്ലത്ത് ഫൗണ്ടേഷൻ എന്ന പേരിൽ കെ.എം.സി.സിയിലെ ഒരു വിഭാഗം നേതാക്കൾ ചേ൪ന്ന് ഒരു വേദിയുണ്ടാക്കാൻ നടത്തിയ ശ്രമത്തെ കുറിച്ച് ചോദിച്ചാൽ ജിദ്ദയിൽ അങ്ങനെ എത്ര വേദികളുണ്ടെന്നും കെ.എം.സി.സി നേതൃത്വം അതിനെ കുറിച്ച് അന്വേഷിക്കേണ്ടത് എന്തിനാണെന്നും ജിദ്ദ സെൻട്രൽ കമ്മിറ്റി ജന.സെക്രട്ടറി അഹമ്മദ് പാളയാട്ട് ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
