റിയാദ്: അഞ്ചുദിവസം മുമ്പ് റിയാദിൽനിന്ന് കാണാതായ മലപ്പുറം മങ്കട പള്ളിപ്പുറം സ്വദേശി കൂരിമണ്ണിൽ വി.പി അബ്ദുൽ ഫസലിനെ കുറിച്ച് വിവരം കിട്ടിയില്ല. അന്നഹ്ദ കമ്പനിയിൽ ഇലക്ട്രീഷ്യനായ ഫസലിനെ മേയ് 30 മുതലാണ് കാണാതായത്. വൈകീട്ട് ജോലി കഴിഞ്ഞു കമ്പനി വക പിക്കപ്പ് വാനിൽ നസീമിലൂടെ സഞ്ചരിച്ചെന്ന വിവരമാണുള്ളത്. പിന്നീട് ഒരു വിവരവുമില്ലാതായതോടെ സഹപ്രവ൪ത്തകരും സുഹൃത്തുക്കളും വ്യാപക അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫാണ്.
ഫസൽ സഞ്ചരിച്ച ‘ഇസുസ്’ പിക്കപ്പ് വാനെ കുറിച്ചും വിവരമൊന്നും കിട്ടിയില്ല. എ.ബി.ബി 7217 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ളതാണ് പിക്കപ്പ്. ഫസലിനെക്കുറിച്ച് വിവരം ലഭിക്കുന്നവ൪ 0563074033 എന്ന നമ്പറിൽ അറിയിക്കണമെന്ന് സഹപ്രവ൪ത്തകനായ നാസ൪ അഭ്യ൪ഥിച്ചു.
അതേസമയം, കാണാതായ അന്ന് തന്നെ വാഹനാപകടത്തിൽ പെട്ട് റിയാദിലെ ഏതോ ആശുപത്രിയിലായതായി വിവരം ലഭിച്ചെന്നും എന്നാൽ ഞായറാഴ്ച വൈകിയും നഗരത്തിലെ പ്രമുഖ ആശുപത്രികളിലെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും സാമൂഹിക പ്രവ൪ത്തകൻ തെന്നല മൊയ്തീൻ കുട്ടി അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2012 10:42 AM GMT Updated On
date_range 2012-06-04T16:12:32+05:30കാണാതായ ഫസലിനെ കുറിച്ച് വിവരമില്ല
text_fieldsNext Story