സംവാദത്തിനുള്ള വാതിലുകള്‍ തുറന്നുതന്നെ; എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കും
text_fieldsമനാമ: സംവാദത്തിനുള്ള വാതിലുകൾ എല്ലാവ൪ക്കും മുന്നിൽ തുറന്നിട്ടിരിക്കുകയാണെന്ന് ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവാദത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്ന വാ൪ത്തകളുടെ വെളിച്ചത്തിലാണ് ഉപ്രപ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. സംവാദം നടക്കുകയാണെങ്കിൽ അത് എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തായ്ലൻറിൽ സംഘടിപ്പിച്ച ഈസ്റ്റ് ഏഷ്യ വേൾഡ് എക്കണോമിക് ഫോറത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫ അവതരിപ്പിച്ച പ്രബന്ധം ആഗോള സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് സമഗ്രമായ കാഴ്ച്ചപ്പാട് ഉൾക്കൊള്ളുന്നതായിരുന്നുവെന്ന് മന്ത്രിസഭ വിലയിരുത്തി. ആസിയാനും അറബ്, ഗൾഫ് രാഷ്ട്രങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ അടയാളപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിൻെറ കാഴ്ച്ചപ്പാട്. ഈസ്റ്റ് ഏഷ്യ വേൾഡ് എക്കണോമിക് ഫോറത്തിൽ പ്രധാനമന്ത്രി പങ്കെടുത്തതിൻെറ ഗുണഫലങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽഖലീഫ മന്ത്രിസഭയിൽ വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ തായ്ലൻറ് സന്ദ൪ശനവും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫയുടെ ഇന്ത്യാ സന്ദ൪ശനവും വിജയമായിരുന്നുവെന്ന് മന്ത്രിസഭ വിലയിരുത്തി. ബഹ്റൈനും ഇന്ത്യക്കുമിടയിൽ വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിന് ധാരണയായതായും ഇതിൻെറ ഫലങ്ങൾ ഇരുരാജ്യങ്ങൾക്കും കൂടുതൽ ഗുണകരമാകുമെന്നും മന്ത്രിസഭ വിലയിരുത്തി.
രാജ്യത്തിൻെറ പുന൪നി൪മാണത്തിൽ യുവാക്കളുടെയും കൗമാരക്കാരുടെയും പങ്ക് വലുതാണെന്ന് യോഗം വ്യക്തമാക്കി. അവരെ നേ൪വഴിക്ക് നയിക്കുന്നതിനും ശരിയായ ദിശാബോധം നൽകുന്നതിനും കൃത്യമായ സംവിധാനം വേണം. രാജ്യത്ത് കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നവ൪ കുട്ടികളെ ചൂഷണം ചെയ്യുകയൂം യുവാക്കളെ നിയമം ലംഘിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇവരെ രാജ്യത്തിൻെറ പുന൪നി൪മാണത്തിൽ പങ്കാളികളാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. യുവാക്കളെയും കുട്ടികളെയും അക്രമത്തിന് വേണ്ടി ചൂഷണം ചെയ്യുന്നത് അറബ്, അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൗമാരക്കാരെയും യുവാക്കളെയും രാജ്യത്തിന് അപകടകരമായ കാര്യങ്ങൾ പ്രവ൪ത്തിക്കുന്നതിൽനിന്ന് വിട്ടുനി൪ത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് മന്ത്രിസഭ ആവശ്യൂപ്പെട്ടു. കുട്ടികളെ ശ്രദ്ധയോടെ പരിപാലിച്ച് കുടുംബത്തിനും സമൂഹത്തിനും ഉപകാരപ്പെടുന്നവരാക്കി മാറ്റാൻ ആവശ്യമായ പരിശീലനങ്ങൾ നൽകേണ്ടതുണ്ട്. പള്ളി മിമ്പറുകളും പ്രസംഗ സ്റ്റേജുകളും രാജ്യവിരുദ്ധമായ പ്രസ്താവങ്ങളിൽനിന്ന് ഒഴിച്ചുനി൪ത്തേണ്ടതും അനിവാര്യമാണ്. ബഹ്റൈൻെറ അറബ്-ഇസ്ലാമിക പാരമ്പര്യം കാത്തുസുക്ഷിക്കുന്നതിൽ എല്ലാവ൪ക്കും ബാധ്യതയുണ്ടെന്നും മന്ത്രിസഭ ഓ൪മിപ്പിച്ചു. വരും തലമുറയെ നന്നായി സംരക്ഷിക്കുന്നതിനും അവരെ രാജ്യ പുരോഗതിക്കായി ഉപയോഗപ്പെടുത്തുന്നതിനുമുള്ള നിയമം നി൪മിക്കുമെന്ന് രാജാവ് സൂചന നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം നിലനി൪ത്തുന്നതിന് നി൪ണയിക്കപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മന്ത്രിസഭ സ്ഥാപനങ്ങളോട് ഉണ൪ത്തി.
രാജ്യത്തിൻെറ എല്ലാ പ്രദേശങ്ങളിലും വൃത്തിയുള്ള അന്തരീക്ഷം നിലനി൪ത്തുന്നതോടൊപ്പം ഗാ൪ഹിക മാലിന്യങ്ങൾ സംസ്കരിക്കുന്ന പ്രദേശം നവീകരിക്കണമെന്നും മുനിസിപ്പൽ-നഗരാസൂത്രണ കാര്യ മന്ത്രാലയത്തോട് നി൪ദേശിച്ചു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് തൊഴിൽ മന്ത്രാലയം സ്വീകരിച്ച നടപടികൾ സംബന്ധിച്ച് മന്ത്രിസഭയിൽ വിശദീകരണം നൽകി. കണക്ക് പ്രകാരം മൊത്തം 5437 തൊഴിൽ രഹിതരാണ് രാജ്യത്തുള്ളതെന്നും ബന്ധപ്പെട്ടവ൪ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
