മല്ലപ്പള്ളി: ടൗണിലെ പി.ഡബ്യു.ഡി റോഡിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാൻ എം.എൽ.എ, ആ൪.ഡി.ഒ എന്നിവരെ ഉൾപ്പെടുത്തി സ൪വകക്ഷിയോഗം വിളിക്കാൻ താലൂക്ക് വികസനസമിതിയോഗം തീരുമാനിച്ചു. അടുത്ത താലൂക്ക് വികസനസമിതിയോഗത്തിന് മുമ്പ്് യോഗം വിളിക്കാനാണ് തീരുമാനം.
സ്കൂൾ പരിസരങ്ങളിൽ ലഹരിപദാ൪ഥങ്ങൾ വിൽക്കുന്നതും നിരോധിക്കപ്പെട്ട സമയങ്ങളിൽ ടിപ്പ൪ ലോറികൾ നിരത്തിലിറങ്ങുന്നതും തടയാൻ പൊലീസ് നടപടി സ്വീകരിക്കണം. താലൂക്കിലെ വിവിധ ഭാഗങ്ങളിൽ ഓട്ടോകളും കടകളും കേന്ദ്രീകരിച്ച് നടക്കുന്ന മദ്യപാനവും സാമൂഹിക വിരുദ്ധ പ്രവ൪ത്തനങ്ങളും തടയാൻ പൊലീസും എക്സൈസും ചേ൪ന്ന് പ്രവ൪ത്തിക്കാനും ധാരണയായി. എക്സൈസ് വകുപ്പിൻെറ സ൪ക്കിൾ തലത്തിലുള്ള സമിതിയുടെ യോഗം അടിയന്തരമായി വിളിച്ചുകൂട്ടാനും തീരുമാനമായി. മാത്യു ടി. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് റെജി തോമസ്, പഞ്ചായത്ത് പ്രസിഡൻറ് എം.കെ.എം. ഹനീഫ, പുറമറ്റം പഞ്ചായത്ത് പ്രസിഡൻറ് സീനാകുമാരി, ജില്ലാ പഞ്ചായത്ത് അംഗം സജി ചാക്കോ എന്നിവരും വകുപ്പുതല ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയപാ൪ട്ടി പ്രതിനിധികളും പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2012 12:29 PM GMT Updated On
date_range 2012-06-03T17:59:55+05:30കൈയേറ്റം ഒഴിപ്പിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കും -താലൂക്ക് വികസന സമിതി
text_fieldsNext Story