Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightടിപ്പറിടിച്ച് കാല്‍നട...

ടിപ്പറിടിച്ച് കാല്‍നട യാത്രക്കാരിക്ക് പരിക്ക്

text_fields
bookmark_border
ടിപ്പറിടിച്ച് കാല്‍നട യാത്രക്കാരിക്ക് പരിക്ക്
cancel

പെരുവ: അമിത വേഗത്തിലെത്തിയ ടിപ്പറിടിച്ച് കാൽനടയാത്രക്കാരിക്ക് ഗുരുതരപരിക്ക്. പെരുവ ചെത്തിക്കാട്ടിൽ അന്നമ്മ ജോണിനാണ് (55) പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 11.30ന് പെരുവ ജങ്ഷനിലാണ് അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ടിപ്പ൪ അന്നമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടത്തെ തുട൪ന്ന് ഡ്രൈവ൪ ഓടി രക്ഷപ്പെട്ടു. തലക്ക് ഗുരുതരമായി പരിക്കേറ്റ അന്നമ്മയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ ലോറി വെള്ളൂ൪ പൊലീസ് കസ്റ്റഡിയിലെടുത്തു.

Show Full Article
TAGS:
Next Story