തിരുവനന്തപുരം: ഒന്നാംക്ളാസിൽ ഏറ്റവും കൂടുതൽ കുട്ടികളെ പ്രവേശിപ്പിച്ച് സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയ സ൪ക്കാ൪ വിദ്യാലയമാണ് മണക്കാട് ടി.ടി.ഐ സ്കൂൾ. സ്കൂളിൽ പ്രവേശം ലഭിക്കുകയെന്നത് രക്ഷാക൪ത്താക്കൾ അഭിമാനനേട്ടമായാണ് കരുതുന്നത്. എൽ.കെ.ജി, യു.കെ.ജി വിഭാഗത്തിലെ പ്രവേശം കഴിഞ്ഞ ഡിസംബറിൽ പൂ൪ത്തിയായി. 150 ഓളം പേ൪ ഇപ്പോഴും വെയിറ്റിങ്ലിസ്റ്റിലാണ്. സ്വകാര്യ സ്കൂളുകളെപ്പോലും അദ്ഭുതപ്പെടുത്തുന്ന പ്രത്യേകതകൾ അറിയണമെങ്കിൽ സ്കൂൾ കോമ്പൗണ്ട് കടന്ന് അകത്തേക്ക് കയറിയാൽമതി.
മികച്ച അടിസ്ഥാന സൗകര്യമാണിവിടെ. കളിയിലൂടെ കുരുന്നുകളെ എങ്ങനെ പഠിപ്പിക്കാം എന്നതിന് വ്യത്യസ്ത മാതൃകയാണ് ഈ സ്കൂൾ. കമനീയമായ ക്ളാസ്മുറികൾ, മ്യൂസിയത്തെ വെല്ലുന്ന ഗാ൪ഡൻ, മാനസികോല്ലാസം നൽകുന്ന പച്ചപ്പും ഭംഗിയുള്ള ഇരിപ്പിടങ്ങൾ, ടൈലുകൾ വിരിച്ച് മോടിപിടിപ്പിച്ച ക്ളാസ്മുറികൾ, ചുമരുകളിൽ കാ൪ട്ടൂൺ കഥാപാത്രങ്ങൾ, ഗാ൪ഡനിൽ ഘടിപ്പിച്ചിരിക്കുന്ന സ്പീക്കറിലൂടെ പാഠഭാഗങ്ങൾ പാട്ടിൻെറ രൂപത്തിൽ കളികൾക്കിടയിലും കുട്ടികളെ തേടിയെത്തും. വൃത്തിയുള്ള ടോയ്ലെറ്റുകൾ, ഇവിടെ ഉപയോഗിക്കാൻ പ്രത്യേക ചെരിപ്പുകൾ, മികച്ച സയൻസ് ലാബ്, കമ്പ്യൂട്ട൪, മ്യൂസിക് റൂം, മെഡിക്കൽ റൂം, തിയറ്റ൪, ഭക്ഷണശാല തുടങ്ങി സവിശേഷതകൾ അനവധി.
എൽ.കെ.ജിയും യു.കെ.ജിയും ഉൾപ്പെടെ നാലാംക്ളാസുവരെ ആയിരത്തിലധികം വിദ്യാ൪ഥികൾ പഠിക്കുന്നു. പാഠ്യേതര വിഷയങ്ങളിലും ഇവിടെ പ്രത്യേക പരിശീലനം നൽകുന്നു. ടേബിൾ ടെന്നീസ്, ബാസ്കറ്റ്ബാൾ, ഫുട്ബാൾ തുടങ്ങിയവയിൽ പരിശീലനം നൽകുന്നുണ്ട്. നഗരസഭ ഇതിനായി രണ്ട് ട്രെയ്ന൪മാരെ നിയമിച്ചിട്ടുണ്ട്. സിഗ്നൽ സംവിധാനം സ്ഥാപിച്ച് ട്രാഫിക് നിയമങ്ങളിൽ കുട്ടികളെ ബോധവാന്മാരാക്കാനും സംവിധാനമുണ്ട്.
ശക്തമായ പി.ടി.എയും നഗരസഭയുടെ സഹായവുമാണ് സ്കൂളിൻെറ വള൪ച്ചക്ക് കരുത്താകുന്നത്. ഈ അധ്യയനവ൪ഷത്തിൽ മികച്ച പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്ത് മികവ് വ൪ധിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഹെഡ്മിസ്ട്രസ് ലിസി കുര്യാക്കോസും അധ്യാപകരും. ഓഡിറ്റോറിയവും മറ്റ് വികസന പ്രവ൪ത്തനങ്ങളും ഉടൻ ആരംഭിക്കുമെന്ന് കൗൺസില൪ എസ്. വിജയകുമാ൪ പറയുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2012 12:16 PM GMT Updated On
date_range 2012-06-03T17:46:55+05:30ഒന്നാംക്ളാസില്‍ റെക്കോഡ് അഡ്മിഷന്‍ നടത്തി മണക്കാട് ടി.ടി.ഐ സ്കൂള്‍
text_fieldsNext Story