Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഅക്ഷയയുടെ മരണം:...

അക്ഷയയുടെ മരണം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി

text_fields
bookmark_border
അക്ഷയയുടെ മരണം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി
cancel

ആലപ്പുഴ: ശസ്ത്രക്രിയക്ക് വിധേയയായ 11 വയസ്സുകാരി മരിച്ചത് ആശുപത്രിയുടെ അനാസ്ഥമൂലമാണെന്നാരോപിച്ച് പ്രതീക്ഷ റസിഡൻറ്സ് അസോസിയേഷൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പരാതി നൽകി. 2011 ഏപ്രിൽ ആറിനാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വലിയകുളം അക്ഷയഭവനിൽ മഠത്തിൽപറമ്പിൽ ബൈജുവിൻെറ മകൾ അക്ഷയക്ക് അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കുശേഷം കഠിനവേദന അനുഭവപ്പെട്ടത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഡോക്ട൪മാ൪ പരിഗണിച്ചില്ലെന്നും കുറ്റക്കാ൪ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഇതിനായി നടത്തിയ ഒപ്പുശേഖരണം അഡ്വ. എ.എ. റസാഖ് ഉദ്ഘാടനം ചെയ്തു. എ.എം. ഷിറാസ് അധ്യക്ഷത വഹിച്ചു. ബൈജു, കെ.എച്ച്. ഉമ്മ൪, എം.എം. ഇസ്മായിൽ, ബി.വി. ഗോപാലകൃഷ്ണൻ, സഹീദ്, നസീ൪, ഇന്ദു, ഷാഹിനാ വഹാബ്, എ. ഹാരിസ്, സി.സി. അശോക്കുമാ൪ എന്നിവ൪ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story