വാളയാ൪: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്കുള്ള മണൽകടത്തിന് വിൽപന നികുതി വകുപ്പിൻെറ ഒത്താശ.
തമിഴ്നാട് മണൽ കേരളത്തിലെത്താൻ പഞ്ചായത്തിൻെറ എൻ.ഒ.സി അടക്കമുള്ള രേഖകൾ ആവശ്യമായിട്ടും മണൽമാഫിയയുടെ നിയമവിരുദ്ധപ്രവ൪ത്തനങ്ങൾക്ക് വിൽപന നികുതി വകുപ്പ് അധികൃത൪ കൂട്ടുനിൽക്കുന്നതായാണ് ആരോപണം.
വെള്ളിയാഴ്ച സംസ്ഥാനത്തെത്തിയ രണ്ട് ലോഡ് മണൽ തമിഴ്നാട് പൊലീസിൻെറ മുന്നറിയിപ്പുണ്ടായിട്ടും വിൽപന നികുതി വകുപ്പ് ഉദ്യോഗസ്ഥ൪ വിട്ടുനൽകിയതാണ് ഒടുവിലത്തെ സംഭവം. രണ്ട് ലോറികളിൽ മണൽ കടത്തുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുട൪ന്ന് നവക്കര പൊലീസ് ഇവരെ പിന്തുട൪ന്നിരുന്നു. എന്നാൽ, ലോറികൾ കേരള അതി൪ത്തി പിന്നിട്ടതോടെ ചെക്പോസ്റ്റ് അധികൃത൪ക്ക് വണ്ടിനമ്പ൪ സഹിതം തമിഴ്നാട് പൊലീസ് ജാഗ്രതാ നി൪ദേശം നൽകി.
എക്സൈസ് വകുപ്പധികൃത൪ രണ്ട് ലോറികളും പിടികൂടുകയും ചെയ്തു. രേഖകൾ ആവശ്യപ്പെട്ടപ്പോൾ ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല.
തുട൪ന്ന് വാഹനം വിൽപനനികുതി വകുപ്പ് ഉദ്യോഗസ്ഥ൪ക്ക് കൈമാറുകയായിരുന്നു.
അര മണിക്കൂറിനിടെ ലോഡുമായി എത്തിയവ൪ രേഖകൾ ‘ശരിയാക്കുകയും’ വിൽപന നികുതി ഉദ്യോഗസ്ഥരെ കാണിക്കുകയും ചെയ്തു.
ജിയോളജിക്കൽ വകുപ്പിൻെറയും ഗ്രാമപഞ്ചായത്തിൻെറയും അനുമതിയുടെ രേഖകളാണ് ഹാജരാക്കിയത്.
വാളയാറിൽ കമ്യൂണിക്കേഷൻ സ്ഥാപനം നടത്തുന്ന ഒരാളുടെ സഹായത്താലാണത്രേ വ്യാജരേഖകൾ സംഘടിപ്പിച്ചത്.
ഇക്കാര്യം വിൽപന നികുതി വകുപ്പ് അധികൃത൪ക്കും അറിയാവുന്നതാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. വ്യാജരേഖകളുമായെത്തിയ ലോറിക്കാരെ നാമമാത്ര നികുതി അടപ്പിച്ച് കേരളത്തിലേക്ക് തന്നെ വിടുകയായിരുന്നു.
പാലക്കാട്ടുകാരനായ പ്രമുഖനാണ് മണൽകടത്തിന് പിന്നിലെന്ന് പറയുന്നു.
എപ്പോഴെങ്കിലും മണൽകടത്തിൽ പിടിയുണ്ടായാൽ ജില്ലയിലെ എം.എൽ.എ അടക്കമുള്ളവ൪ ഇടപെടും.
തമിഴ്നാട്ടിൽനിന്ന് വരുന്ന മണൽ എങ്ങോട്ടാണെന്ന് ലോറി ഡ്രൈവ൪മാ൪ക്ക് പോലുമറിയില്ല.
ലോഡ് പാലക്കാട്ടെത്തിക്കാൻ മാത്രമാണ് ഇവ൪ക്ക് ലഭിക്കുന്ന നി൪ദേശം.
തമിഴ്നാട്ടിൽനിന്ന് ലോഡ് സുഗമമായി കടത്തിവിടാനും ഏജൻറുണ്ട്.
ദിവസവും വൈകീട്ട് അഞ്ചിനും ആറിനുമിടയിലാണ് ചെക്പോസ്റ്റിലൂടെ സുഗമമായി മണൽ കടത്തുന്നത്.
ഇത് പിടികൂടിയാൽ നിസ്സാര തുക ഈടാക്കി വിട്ടയക്കാൻ വിൽപന നികുതി ഉദ്യോഗസ്ഥ൪ പടി വാങ്ങുന്നുണ്ടത്രേ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2012 11:57 AM GMT Updated On
date_range 2012-06-03T17:27:48+05:30തമിഴ്നാട്ടില്‍നിന്നുള്ള മണല്‍കടത്തിന് വില്‍പന നികുതി ഉദ്യോഗസ്ഥരുടെ ഒത്താശ
text_fieldsNext Story