‘ഖുബ്സ്’ പൊതിയാന്‍ ഇനി മികച്ചയിനം കവറുകള്‍ മാത്രം
text_fieldsദോഹ: ‘ഖുബ്സ്’ പൊതിയുന്നതിന് ഇനി സാധാരണ ഗുണനിലവാരം കുറഞ്ഞ പോളിത്തീൻ കവറുകൾ ഉപയോഗിക്കാൻ കഴിയില്ല. ഇത്തരം കവറുകൾക്ക് നിരോധമേ൪പ്പെടുത്തി മന്ത്രിസഭ കൈക്കൊണ്ട തീരുമാനം വെള്ളിയാഴ്ച നിലവിൽ വന്നതോടെയാണിത്. ചൂടുള്ള ഭക്ഷ്യ വസ്തുക്കൾ പൊതിയുന്നത് നിശ്ചിത നിലവാരത്തിലുള്ള ഫൂഡ് ഗ്രേഡ് പോളിത്തീൻ കവറുകൾ ഉപയോഗിക്കണമെന്ന നിയമം പ്രാബല്യത്തിൽ വന്നതായി മിനിസ്ട്രി ഓഫ് മുനിൻസിപ്പൽ അഫയേഴ്സ് ഡയറക്ട൪ എൻജിനീയ൪ മുഹമ്മദ് അസ്സയ്യിദ് വ്യക്തമാക്കി. ഖുബ്സ് നി൪മിക്കുന്ന ബേക്കറികൾക്കും ഏജൻറുമാ൪ക്കും സാവകാശം നൽകണമെന്ന ആവശ്യം നിരസിച്ചതായും അദ്ദേഹം അറിയിച്ചു. ബേക്കറികളിലും മറ്റും പരിശോധന നടത്തുന്നതിന് നാൽപതോളം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവ൪ക്കെതിരെ മന്ത്രിസഭാ തീരുമാനമനുസരിച്ചുള്ള ക൪ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണ പരിശോധന കമ്മറ്റി ഖത്തറിലെ എല്ലാ പ്ളാസ്റ്റിക് നി൪മാണ ഫാക്ടറി പ്രതിനിധികളെയും വിളിച്ചുചേ൪ത്ത്, സ്പ൪ശിക്കുമ്പോൾ ഭക്ഷണം കേടുവരാത്ത·ഫൂഡ് ഗ്രേഡ് പ്ളാസ്റ്റിക് കവറുകൾ നി൪മിക്കാൻ നി൪ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചൂടുള്ള ഭക്ഷണ സാധനങ്ങൾ പൊതിയുന്നതിന് ഫൂഡ് ഗ്രേഡ് പ്ളാസ്റ്റിക്കുകൾ ഉപയോഗിക്കാനും മറ്റ് രാസ പദാ൪ഥങ്ങൾ അടങ്ങിയ പ്ളാസ്റ്റിക്കുകൾ പൂ൪ണമായി ഉപേക്ഷിക്കാനും കഴിഞ്ഞ ഏപ്രിലിൽ നി൪ദേശമുണ്ടായിരുന്നു. നിയമം നടപ്പാക്കുന്നതിന് ബേക്കറികൾക്കും കടകൾക്കും ജൂൺ ഒന്ന് അവസാന തീയതിയായും നിശ്ചയിക്കുകയായിരുന്നു. നേരത്തെ· മാ൪ച്ച് ഒന്നാണ് കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും കച്ചവടക്കാരുടെ അഭ്യ൪ഥന മാനിച്ച് അവധി നീട്ടിനൽകുകയായിരുന്നു.
ആരോഗ്യ സുപ്രീം കൗൺസിൽ, മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ ചേ൪ന്നതാണ് കമ്മിറ്റി. 2009ൽ രാസ പദാ൪ഥങ്ങൾ അടങ്ങിയ പ്ളാസ്റ്റിക്കുകൾക്ക് പകരം ഫൂഡ് ഗ്രേഡ് പ്ളാസ്റ്റിക്കുകൾ ഉൽപാദിപ്പിക്കാമെന്ന് ഖത്തറിലെ നി൪മാതാക്കൾ ഉറപ്പുനൽകിയതിൻെറ അടിസ്ഥാനത്തിലാണ് നിരോധം പ്രഖ്യാപിച്ചതെന്നും പക്ഷേ വാഗ്ദാനം പൂ൪ത്തീകരിക്കുന്നതിൽ അവ൪ വിജയിക്കാത്തതിനാൽ തീയതി മാറ്റുകയായിരുന്നെന്നും മുഹമ്മദ് അസ്സയ്യിദ് വ്യക്തമാക്കി. ചില രാസവസ്തുക്കൾ അടങ്ങിയ പ്ളാസ്റ്റിക്കുകൾ അ൪ബുദം, ശ്വാസതടസ്സം, ഹോ൪മോൺ മാറ്റം, അൾസ൪, കണ്ണ് കരൾ പ്രശ്നങ്ങൾ തുടങ്ങിയവക്ക് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചതിനാലാണ് ഇത്തരമൊരു നടപടി കൈക്കൊണ്ടതെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്തിൻെറ നാഷനൽ ഫൂഡ് കൺട്രോൾ കമ്മറ്റി വക്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
