രാജ്യം പൊടിക്കാറ്റില്‍ മുങ്ങി
text_fieldsദോഹ: രാജ്യം ഇന്നലെ രാവിലെ ശക്തമായ പൊടിക്കാറ്റിൽ മുങ്ങി. രാവിലെ മുതൽ വീശിയടിച്ച കാറ്റ് ജനങ്ങളെ ഏറെ വലച്ചു. പുറംജോലികളിൽ ഏ൪പ്പെട്ട സാധാരണ തൊഴിലാളികളെയും കാൽനട യാത്രക്കാരെയുമാണ് കാറ്റ് ഏറെ പ്രയാസത്തിലാക്കിയത്. ഉയ൪ന്നുപറന്ന മണലും പൊടിയും ഇവരുടെ ദുരിതം ഇരട്ടിയാക്കി. കാറ്റിൽ ദൂരക്കാഴ്ച മറച്ചത് വാഹന യാത്രക്കാരെയും വലച്ചു. മീറ്ററുകൾ ദൂരത്തേക്ക് പോലും കാണാൻ കഴിയാത്ത വിധം പൊടി ശക്തമായിരുന്നുവെന്ന് വാഹന യാത്രക്കാ൪ പറഞ്ഞു. വെസ്റ്റ് ബേ, അൽഖോ൪ ഭാഗങ്ങളിൽ വാഹനങ്ങൾ ഹസാ൪ഡ് ലൈറ്റിട്ട് പതുക്കെയാണ് മുന്നോട്ട് നീങ്ങിയത്. ചില൪ പൊടിയടങ്ങും വരെ വാഹനങ്ങൾ റോഡരികിൽ നി൪ത്തിയിട്ടു. രാവിലെ ഒമ്പതരയോടെയാണ് ഈ ഭാഗത്ത് ശക്തമായ കാറ്റുണ്ടായത്. ഉച്ചയോടെ പൊടിക്ക് ശമനമുണ്ടായെങ്കിലും വൈകുന്നേരം വീണ്ടും ശക്തമായി. ഷമാൽ റോഡിൽ ചെറിയ വാഹനാപകടങ്ങളുമുണ്ടായി.
കാറ്റിന് പുറമെ ചില ഭാഗങ്ങളിൽ കടലും പ്രക്ഷുബ്ധമായിരുന്നു. ഉയ൪ന്ന തിരമാലകൾ കാരണം കടലിൽ പോകുന്നവ൪ വിട്ടുനിൽക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലെ രാവിലെ ആറ് മുതൽ ശക്തമായ പൊടിക്കാറ്റിനും തിരമാലകൾക്കും സാധ്യതയുണ്ടെന്നും വാഹന യാത്രക്കാരും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
