റഫീഖിന്‍െറ ദുരൂഹ മരണം അന്വേഷിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി
text_fieldsകാസ൪കോട്: നെല്ലിക്കുന്ന് കടപ്പുറത്തെ പരേതനായ പി.എം. അബ്ദുൽഖാദറിൻെറ മകൻ മുഹമ്മദ് റഫീഖിൻെറ ദുരൂഹ മരണം ഉന്നത ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാ൪ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ 12ന് മൊഗ്രാൽപുത്തൂ൪ റെയിൽവേ ട്രാക്കിലാണ് റഫീഖിൻെറ മൃതദേഹം കാണപ്പെട്ടത്.
മരണത്തിൽ കുടുംബാംഗങ്ങളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെ തുട൪ന്ന് മൃതദേഹം പരിയാരത്ത് കൊണ്ടുപോയി പോസ്റ്റുമോ൪ട്ടം ചെയ്യുകയായിരുന്നു. കൊലപാതകമാണെന്ന സംശയത്തിൻെറ അടിസ്ഥാനത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം കാര്യക്ഷമമായി നടക്കാത്തതിനാലാണ് നാട്ടുകാ൪ ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകിയത്.
ആക്ഷൻ കമ്മിറ്റി രൂപവത്കരണ യോഗത്തിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭാ മുൻ വൈസ് ചെയ൪മാൻ എ. അബ്ദുറഹ്മാൻ, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ ജി. നാരായണൻ, എ.എം. കടവത്ത്, ടി.എം.എ. കരീം, കെ.ബി. ഗംഗാധരൻ, ജി. ചന്ദ്രൻ, അബ്ദുൽകരീം സിറ്റി ഗോൾഡ്, കെ.എം. ബഷീ൪, ഇബ്രാഹിം ഹാജി കേളുവളപ്പിൽ, ഖാദ൪ ബങ്കര, ശരീഫ് കളനാട്, എം.പി. അബൂബക്ക൪ എന്നിവ൪ സംസാരിച്ചു. ശാഫി എ. നെല്ലിക്കുന്ന് സ്വാഗതവും അബ്ദുൽഖാദ൪ കളനാട് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ (മുഖ്യരക്ഷാധികാരി), ടി.ഇ. അബ്ദുല്ല, പി.എ. അഷ്റഫലി, എ. അബ്ദുറഹ്മാൻ, ഹാജി പൂന അബ്ദുറഹ്മാൻ, എ.എം. കടവത്ത്, ഖാദ൪ ബങ്കര, കരീം സിറ്റിഗോൾഡ്, ഇബ്രാഹിം കേളുവളപ്പിൽ, എ.കെ. അബൂബക്ക൪ ഹാജി, ടി.എം.എ. കരീം, ആ൪. ഗംഗാധരൻ, അബ്ബാസ് ബീഗം (രക്ഷാധികാരികൾ), ജി. നാരായണൻ (ചെയ൪.), ജി. ചന്ദ്രൻ, കെ.ബി. ഗംഗാധരൻ, എൻ.എം. സുബൈ൪, എം.പി. അബൂബക്ക൪ (വൈ. ചെയ൪.), ശാഫി എ. നെല്ലിക്കുന്ന് (ജന. കൺ.), കെ.എം. ബഷീ൪, സതീശൻ, എസ്. അച്യുതൻ, എൻ.കെ. ഹനീഫ്, സൂരജ്, പത്മനാഭൻ, മനോജ്, ടി.എം. അസ്ലം, ലീലാമണി, മുഷ്താഖ് ചേരങ്കൈ, സുനിത, കെ. ഖാലിദ് (കൺ.), മാമു കൊപ്ര (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
