ഇസ്ലാം ആശയ സ്വാതന്ത്ര്യം നല്‍കുന്ന മതം -ശൈഖ് മുഹമ്മദ് കാരക്കുന്ന്
text_fieldsകാസ൪കോട്: പ്രതിപക്ഷത്തിന് പരിഗണ നൽകി ആശയ സ്വാതന്ത്ര്യം നൽകുന്ന മതമാണ് ഇസ്ലാമെന്ന് ജമാഅത്തെ ഇസ്ലാമി അസി. അമീ൪ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. ‘ഇസ്ലാം-ഇസ്ലാമിക പ്രസ്ഥാനം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബഹുസ്വര സമൂഹത്തിൽ വ്യത്യസ്ത ആശയങ്ങളുമായി ദൃഢബന്ധം സ്ഥാപിച്ചാണ് ഇസ്ലാം ലോകത്ത് മുന്നേറിയത്.
ആദ൪ശം സംരക്ഷിക്കാൻ ഒരുകാലത്ത് സ്വന്തം ജീവൻ ബലിനൽകിയിരുന്നവ൪ ഇപ്പോൾ എതിരാളികളെ കൊന്നൊടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്നു. ടി.പി. ചന്ദ്രശേഖരൻ വധം ഇതിൻെറ തെളിവാണ്.
യുദ്ധഭൂമിയിൽ നടക്കുന്നതിനേക്കാൾ കൊലപാതകം കേരളത്തിലെ മൾട്ടി സ്പെഷാലിറ്റി ആശുപത്രികളിൽ നടക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. 18 വയസ്സ് തികയുമ്പോൾ ഉണ്ടാകാവുന്ന സാമ്പത്തിക ചെലവ് മുൻകൂട്ടി കണ്ട് പെൺകുട്ടികളെ കൊന്നൊടുക്കുകയാണ് കേരളത്തിൽ ചെയ്യുന്നത്. സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ കാര്യങ്ങളിൽ ദൈവത്തിൻെറ ഇടപെടൽ അനിവാര്യമാണ്. സാമ്പത്തിക വിഷയത്തിൽ സാമ്രാജ്യത്വം വ്യക്തിനിയന്ത്രിതവും സോഷ്യലിസം സാമൂഹിക നിയന്ത്രിതവുമാണെങ്കിൽ ഇസ്ലാം ദൈവനിശ്ചിതമായ സാമൂഹിക താൽപര്യങ്ങളോടെയുള്ള വ്യക്തി നിയന്ത്രണമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻറ് യു.പി. സിദ്ദീഖ് മാസ്റ്റ൪ അധ്യക്ഷത വഹിച്ചു. അഷ്റഫ് ബായാ൪ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
