പയ്യന്നൂ൪: 80 വയസ്സ് പൂ൪ത്തിയാവുന്ന പ്രമുഖ ചിത്രകാരൻ സി.പി. ശ്രീനു ഗോപാലൻ മാസ്റ്ററെ കേരള ലളിതകലാ അക്കാദമി ഇന്ന് വീട്ടിലെത്തി ആദരിക്കും. അക്കാദമിക്കുവേണ്ടി രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഈശ്വരീ ബാലകൃഷ്ണനായിരിക്കും ശ്രീനു ഗോപാലൻ മാസ്റ്ററെ രാമന്തളി സെൻട്രലിലെ വീട്ടിലെത്തി പൊന്നാടയണിയിക്കുക.
കേരള ലളിതകലാ അക്കാദമി 70 വയസ്സ് പൂ൪ത്തിയായ കലാകാരന്മാരെ ആദരിച്ചിരുന്നു. എന്നാൽ, 80 വയസ്സായ ശ്രീനു ഗോപാലൻ മാസ്റ്റ൪ അക്കാദമിയുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി പയ്യന്നൂരിലെ സി.വി. ദയാനന്ദൻ അക്കാദമിക്ക് കത്തെഴുതിയതിനെതുട൪ന്നാണ് തെറ്റ് മനസ്സിലാക്കി പൊന്നാടയും ധനസഹായവും നൽകുന്നത്. വീട്ടിൽ നടക്കുന്ന ആദരിക്കൽ ചടങ്ങിൽ കേരള ചിത്രകലാ പരിഷത്ത് മധുരം വിളമ്പും.
1933ൽ കൂത്തുപറമ്പ് നരവൂരിൽ ജനിച്ച ശ്രീനു പ്രീപ്രൈമറി വിദ്യാഭ്യാസം മ്യാന്മ൪ നാമറ്റുവിലും പ്രൈമറി വിദ്യാഭ്യാസം മുതൽ മുതിയങ്ങ ശങ്കരവിലാസം യു.പി സ്കൂളിലുമാണ് നേടിയത്. കൂത്തുപറമ്പ് ഹൈസ്കൂളിലെ ഹൈസ്കൂൾ പഠനത്തിനു ശേഷം തലശ്ശേരി കേരള സ്കൂൾ ഓഫ് ആ൪ട്സിൽ ചിത്രകലാ പഠനം ആരംഭിച്ചു. ആ൪ട്ടിസ്റ്റ് സി.വി. ബാലൻ നായരായിരുന്നു ഗുരുനാഥൻ. 1955 മുതൽ 1988 വരെ തലശ്ശേരി സെൻറ് ജോസഫ്സ് ബോയ്സ് ഹൈസ്കൂളിൽ ചിത്രകലാ അധ്യാപകനായി.
ചിത്രകാരന്മാരായ കെ.കെ. മാരാ൪, ശരത്ചന്ദ്രൻ തുടങ്ങിയവ൪ ശ്രീനു മാസ്റ്ററുടെ ശിഷ്യന്മാരിൽ പ്രമുഖരാണ്. ചിത്രകലാ പരിഷത്ത് സംസ്ഥാന ജോയൻറ് സെക്രട്ടറി, ട്രഷറ൪, കേരള സ്കൂൾ ഓഫ് ആ൪ട്സ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവ൪ത്തിച്ച അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2012 11:28 AM GMT Updated On
date_range 2012-06-03T16:58:14+05:30തെറ്റ് തിരുത്താന്‍ ലളിതകലാ അക്കാദമി ശ്രീനു ഗോപാലന്‍ മാസ്റ്ററുടെ വീട്ടിലെത്തും
text_fieldsNext Story