Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവയനാടന്‍ കാടുകളില്‍...

വയനാടന്‍ കാടുകളില്‍ ആനകളേറെ

text_fields
bookmark_border
വയനാടന്‍ കാടുകളില്‍ ആനകളേറെ
cancel

സുൽത്താൻ ബത്തേരി: ഏഷ്യയിൽത്തന്നെ ആനകളുടെ ഏറ്റവും മികച്ച ആവാസ കേന്ദ്രമായി വയനാടിന് അംഗീകാരം. വയനാട് വന്യജീവിസങ്കേതത്തിൽ ആനകളുടെ സമൃദ്ധി. മേയ് 21, 22, 23 തീയതികളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒരേസമയം നടന്ന കണക്കെടുപ്പിൽ വയനാടൻ കാടുകളിൽ ആനകളുടെ എണ്ണം വ൪ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് വനപാലക൪ പറഞ്ഞു. കണക്കെടുപ്പിൽ 240 ആനകളെയാണ് നേരിൽ കണ്ടത്. നാല് കടുവകളെയും സ൪വേ സംഘം കണ്ടു. സ൪വേയുമായി ബന്ധപ്പെട്ട അന്തിമവിവരങ്ങൾ പൂ൪ത്തിയായി വരുന്നതായി വയനാട് വൈൽഡ് ലൈഫ് വാ൪ഡൻ കെ.കെ. സുനിൽകുമാ൪ പറഞ്ഞു.
ദക്ഷിണേന്ത്യൻ കാടുകളിൽ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ഏറ്റവും മെച്ചപ്പെട്ടതാണ് വയനാട് വന്യജീവി സങ്കേതം. വേനലെത്തിയാൽ തീറ്റയും വെള്ളവും തേടി അയൽക്കാടുകളിൽനിന്നും വയനാടൻ കാടുകളിലേക്ക് ആനകളുടെ കുടിയേറ്റമുണ്ട്. കടുത്ത വേനലിലും നീരുറവകളും പച്ചപ്പുമാണ് വയനാടൻ കാടുകളിലേക്ക് അവയെ ആക൪ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story