ജുബൈലില്‍ ബിഹാര്‍ സ്വദേശിയെ വെടിവെച്ച് കൊന്ന് ജീവനൊടുക്കി
text_fieldsജുബൈൽ: ബിഹാ൪ സ്വദേശിയായ മെക്കാനിക്കൽ എഞ്ചിനീയറെ വെടിവെച്ച് കൊന്ന ശേഷം സൗദി പൗരൻസ്വയം നിറയൊഴിച്ച് മരിച്ചു. ജുബൈലിലെ ബയ കമ്പനി ജീവനക്കാരനായ ഫയ്യാദ് (45) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ ജുബൈൽ റോയൽ കമീഷൻ ഏരിയയിലാണ് സംഭവം. സ്പോൺസറുടെ അനുജനാണ് വെടിവെച്ചത്. ജോലിയുമായി ബന്ധപ്പെട്ട ത൪ക്കമാണു വെടിവെപ്പിൽ കലശിച്ചതെന്ന് പറയപ്പെടുന്നു. രാവിലെ ജോലിക്കുപോകാൻ തയാറെടുക്കുമ്പോൾ ഇയാൾ ഫയ്യാദിനെ ജോലിക്ക് പോകുന്നതിൽ നിന്ന് തടയുകയും ത൪ക്കം തുട൪ന്നപ്പോൾ തോക്കെടുത്ത് വെടിവെക്കുകയുമായിരുന്നുവത്രെ. ഫയ്യാദിൻെറ തലയിൽ മൂന്ന് തവണ വെടിവെച്ചശേഷം സൗദി പൗരൻ സ്വയം തലക്കുവെടിവെച്ച് മരിക്കുകയായിരുന്നത്രെ. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
15 വ൪ഷമായി ഫയ്യാദ് കുടുംബസമേതം സൗദിയിലുണ്ട്. ഭാര്യ: ദറക് ഷാ. ഒരു ആൺകുട്ടിയടക്കം മൂന്ന് മക്കൾ. രണ്ടു പേ൪ ജുബൈൽ ഇന്ത്യൻ സ്കൂൾ വിദ്യാ൪ഥികളാണ്. രണ്ട് മൃതദേഹങ്ങളും ജുബൈൽ സെൻട്രൽ ഹോസ്പിറ്റൽ മോ൪ച്ചറിയിൽ. ഫയ്യാദിൻെറ മരണാനന്തര നടപടിക്രമങ്ങൾക്ക് സഹായവുമായി ജുബൈൽ ‘സഹായി’ ഭാരവാഹി അബ്ദുൽ കരീം കാസിമി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
