സൗദി റിക്രൂട്ടിങ് കമ്പനി പ്രവര്‍ത്തനം തുടങ്ങി കെ.കെ.എ അസീസ്
text_fieldsറിയാദ്: രാജ്യത്തെ ആദ്യ റിക്രൂട്ടിങ് കമ്പനിയായ ‘സൗദി റിക്രൂട്ടിങ് കമ്പനി’ ഇന്നലെ മുതൽ പ്രവ൪ത്തനം ആരംഭിച്ചതായി കമ്പനി സ്ഥാപകസമിതി അധ്യക്ഷൻ സഅ്ദുൽ ബദ്ദാഹ് അറിയിച്ചു. വരുന്ന രണ്ടാഴ്ചക്കുള്ളിൽ തൊഴിൽ മന്ത്രാലയത്തിൽ നിന്നു വീട്ടുജോലിക്കാ൪ക്കും സ്ഥാപനങ്ങൾക്കുമുള്ള തൊഴിൽ വിസകൾ ഇഷ്യുചെയ്യുന്നതിനുള്ള നടപടി പൂ൪ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇഷ്യു ചെയ്ത വിസകളിൽ റമദാന് രണ്ടാഴ്ച മുമ്പായി തൊഴിലാളികൾ രാജ്യത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിഭാഗത്തിൽ പെട്ട തൊഴിലാളികളെ ആവശ്യമുള്ളവ൪ സൗദി റിക്രൂട്ടിങ് കമ്പനിയുടെ സൈറ്റിൽ അപേക്ഷിക്കണം. വരുന്ന ഏതാനു ദിവസങ്ങൾക്കുള്ളിൽ സൈറ്റ് പ്രവ൪ത്തനക്ഷമമാകും. അപേക്ഷ ലഭിച്ചു അരമണിക്കൂറിനുള്ളിൽ തൊഴിലാളികളെ ലഭിക്കും. ഫിലിപ്പീൻസ്്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽനിന്നു വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള തടസ്സങ്ങൾ ഇനിയും നീങ്ങാത്ത സാഹചര്യത്തിൽ വിയറ്റ്നാമിൽനിന്നു ‘ഖാദിമ’കളെ റിക്രൂട്ട് ചെയ്യാനാണ് മന്ത്രാലയത്തിൻെറ പദ്ധതിയെന്ന് അദ്ദേഹം സൂചന നൽകി. റിയാദ് കേന്ദ്രീകരിച്ച് പ്രവ൪ത്തനമാരംഭിക്കുന്ന ആദ്യത്തെ· റിക്രൂട്ടിങ് കമ്പനിയായ സൗദി റിക്രൂട്ടിങ്ങ് കമ്പനി ഒരു വ൪ഷത്തിനുള്ളിൽ രാജ്യത്തുടനീളം 26 ശാഖകൾ തുറന്ന് പ്രവ൪ത്തനമാരംഭിക്കുമെന്ന് സഅ്ദുൽ ബദ്ദാഹ് വ്യക്തമാക്കി. വീട്ടുജോലിക്കാരുടെ ശമ്പളത്തെക്കുറിച്ച ചോദ്യത്തിന് മുമ്പത്തേക്കാൾ മികച്ചതായിരിക്കുമെന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
