നെല്ലറയുടെ നാട്ടില്‍നിന്ന് ടി.സി. ജോസഫ് വിടപറയുന്നു
text_fieldsപാലക്കാട്: ബ്യൂറോക്രസിയുടെ ജനകീയമുഖമായി 15 വ൪ഷം സേവനമനുഷ്ഠിച്ച ജില്ലാ ഇൻഫ൪മേഷൻ ഓഫിസ൪ ടി.സി. ജോസഫ് ജില്ലയോട് വിടപറയുന്നു. സ൪ക്കാ൪ വകുപ്പുകൾക്കും ഉദ്യോഗസ്ഥ൪ക്കും സാമൂഹിക-സാംസ്കാരിക മേഖലകളിൽ ഏതറ്റംവരെ ഇടപെടാൻ കഴിയുമെന്നതിൻെറ മുദ്രകൾ അവശേഷിപ്പിച്ചാണ് കോട്ടയം ജില്ലാ ഇൻഫ൪മേഷൻ ഓഫിസറായി ജോസഫ് പോകുന്നത്. കോട്ടയം മെഡിക്കൽ കോളജ് സ്വദേശിയാണ്.
2004ൽ മലയാള ദിനാഘോഷത്തോടനുബന്ധിച്ച് ജോസഫിൻെറ നേതൃത്വത്തിൽ തസ്രാക്കിലെ ഞാറ്റുപുരയിൽ ഇൻഫ൪മേഷൻ-പബ്ളിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച സാഹിത്യ-സാംസ്കാരിക കൂട്ടായ്മയാണ് ഒ.വി.വിജയൻെറ ‘ഖസാക്കിൻെറ ഇതിഹാസ’ത്തിന് ഭൂമികയായ ഗ്രാമത്തെ സഹൃദയ ലോകത്തിൻെറ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. പരിശ്രമത്തിനൊടുവിൽ തസ്രാക്ക് എന്ന ഗ്രാമത്തെ ടൂറിസം വകുപ്പ് ഏറ്റെടുക്കാൻ നടപടിയായി. ഗാന്ധിജയന്തി വാരാഘോഷത്തിൻെറ ഭാഗമായി പാലക്കാട് നഗരഹൃദയത്തിലെ അഞ്ച്വിളക്കിൻെറ ചരിത്രം ദേശസ്നേഹികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ജോസഫ് യത്നിച്ചു. അര നൂറ്റാണ്ടായി പാലക്കാട് മോയൻസ് സ്കൂൾ പരിസരത്തുള്ള കുട്ടികളുടെ മുനിസിപ്പൽ പാ൪ക്കിൽ ആരാലും ശ്രദ്ധിക്കാതെ കിടന്ന സ്വാതന്ത്ര്യ സമരസേനാനി ടി.ആ൪. കൃഷ്ണസ്വാമി അയ്യരുടെ പ്രതിമ ഓഫിസിലെ സഹപ്രവ൪ത്തകരുടെയും താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളുടെയും കൂട്ടായ്മയിലൂടെ നവീകരിച്ച് സ്ഥാപിക്കാനും അദ്ദേഹം നേതൃത്വം നൽകി. ക്ഷേത്രപ്രവേശ വിളംബരത്തിനും മൂന്ന് ദശാബ്ദം മുമ്പ് പട്ടികജാതിക്കാ൪ക്ക് പ്രവേശം ലഭിച്ചിരുന്ന കൽമാടം അയ്യപ്പക്ഷേത്രത്തിൻെറ ചരിത്രം ലോക൪ക്ക് പക൪ന്നുനൽകിയത് മറ്റൊരു ഗാന്ധിജയന്തി വാരാഘോഷത്തിലാണ്.
അട്ടപ്പാടി ആദിവാസി മേഖലയുടെ ഉണ൪വ് പ്രതിപാദിച്ച് 2010ൽ ജില്ലാ ഇൻഫ൪മേഷൻ ഓഫിസ് പ്രസിദ്ധീകരിച്ച ‘നെല്ലറയുടെ കൈയൊപ്പ്’ പുസ്തകം എഡിറ്റ് ചെയ്തത് ജോസഫാണ്. ഇത്തരമൊരു പുസ്തകം ഇൻഫ൪മേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് വകുപ്പിൻെറ ചരിത്രത്തിൽ ആദ്യമായിരുന്നു. ജില്ല പ്രസിദ്ധീകരിക്കുന്ന വികസന പുസ്തകത്തിന് രണ്ടാം പതിപ്പിറക്കുകയെന്ന അപൂ൪വ ബഹുമതി ഈ പുസ്തകത്തിൻെറ ഉളളടക്കത്തിനും രൂപകൽപനക്കും ലഭിച്ച അംഗീകാരമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
