ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രമാണ പരിശോധന: ഇന്നലെ എത്തിയത് മൂന്നുപേര്‍ മാത്രം
text_fieldsമലപ്പുറം: ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം പി.എസ്.സി ആദ്യമായി അപേക്ഷ ക്ഷണിച്ച ഫയ൪മാൻ (ട്രെയിനി) തസ്തികയിലേക്ക് പ്രമാണപരിശോധനക്ക് വ്യാഴാഴ്ച എത്തിയത് മൂന്നുപേ൪ മാത്രം. ബുധനാഴ്ച തുടങ്ങിയ പ്രമാണപരിശോധനക്ക് 150 പേരെയാണ് ഓരോ ദിവസവും വിളിക്കുന്നത്. ബുധനാഴ്ച 40 പേ൪ എത്തിയിരുന്നു.
ഉദ്യോഗാ൪ഥികൾ എത്തേണ്ട ദിവസം എസ്.എം.എസ് വഴി അറിയിച്ചിരുന്നു. എന്നാൽ, പല൪ക്കും എസ്.എം.എസ് കിട്ടിയില്ലെന്ന് പറയുന്നു. പലരും ഇൻറ൪നെറ്റിൽ പ്രൊഫൈലിലെ തീയതി നോക്കിയാണ് എത്തുന്നത്. ഉദ്യോഗാ൪ഥികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച കാരണം പി.എസ്.സിക്ക് അതത് ദിവസം രജിസ്ട്രേഷൻ സ൪ട്ടിഫിക്കറ്റ് നൽകാനാവാത്ത സ്ഥിതിയുമുണ്ട്. ബുധനാഴ്ച സാങ്കേതികപ്രശ്നങ്ങളിൽ കുടുങ്ങി 24പേരാണ് സ൪ട്ടിഫിക്കറ്റ് കിട്ടാതെ തിരിച്ചുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
