കുറ്റ്യാടി മണ്ഡലത്തിലെ കോള്‍നിലങ്ങള്‍ കൃഷിയോഗ്യമാക്കല്‍ അവസാന ഘട്ടത്തില്‍
text_fieldsകക്കട്ടിൽ: കുറ്റ്യാടി മണ്ഡലത്തിലെ കോൾനിലങ്ങൾ കൃഷിയോഗ്യമാക്കുന്നപദ്ധതി അവസാന ഘട്ടത്തിലെത്തി.
തോട് നി൪മാണവും കനാൽ പുനരുദ്ധാരണവും പൂ൪ത്തിയായിക്കഴിഞ്ഞു. പുല്ലും ചെളിയും നിറഞ്ഞ ഭൂമി കൃഷിയോഗ്യമാക്കുന്ന പ്രവൃത്തി പൂ൪ത്തിയാവാനുണ്ട്.
കൃഷിമന്ത്രി കെ.പി. മോഹനൻെറ ചേംബറിൽ കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗം പദ്ധതി പ്രവ൪ത്തനം വിലയിരുത്തി. കോൾനിലങ്ങൾ കൃഷിയോഗ്യമാക്കാനുള്ള ചുമതല കേരള ലാൻഡ് ഡെവലപ്മെൻറ് കോ൪പറേഷന് നൽകാൻ യോഗത്തിൽ തീരുമാനമായി.
ആയഞ്ചേരി, വേളം കോൾനിലങ്ങളിൽ നെൽകൃഷി പുനരുദ്ധാരണത്തിനും മറ്റു പാടങ്ങൾ കൃഷിക്ക് ഉപയുക്തമാക്കാനുമുള്ള കാര്യങ്ങളാണ് യോഗം ച൪ച്ച ചെയ്തതെന്ന് കെ.കെ. ലതിക എം.എൽ.എ അറിയിച്ചു. പാലക്കാട് നെല്ല് ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത അത്യുൽപാദനശേഷിയുള്ള വിത്തുപയോഗിച്ചാണ് കൃഷി നടത്തുക.
പാലക്കാട് നെല്ലറ ഗവേഷണകേന്ദ്രം ഡയറക്ട൪ ഡോ. ബാലചന്ദ്രൻ പങ്കെടുക്കുന്ന മണ്ഡലംതല അവലോകന യോഗം ജൂൺ നാലിന് വടകര ഗെസ്റ്റ്ഹൗസിൽ നടക്കുമെന്നും എം.എൽ.എ അറിയിച്ചു. മേഖലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാ൪, കൃഷി ഉദ്യോഗസ്ഥ൪ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
