ഓഹരിവിപണി നഷ്ടത്തില്‍
text_fieldsമുംബൈ: ഇന്ത്യയുടെ സാമ്പത്തിക വള൪ച്ച ഒമ്പതുവ൪ഷത്തെ ഏറ്റവും മോശമായ നിലയിലെത്തിയിട്ടും നിക്ഷേപകരുടെ അനുകൂല പ്രതികരണം ഓഹരിവിപണിയെ വൻ തക൪ച്ചയിൽനിന്ന് രക്ഷിച്ചു. അവധിവിപണിയിലെ ഇടപാടുകൾ അവസാനിപ്പിക്കാൻ നിക്ഷേപക൪ ഓഹരികൾ വാങ്ങിയതും തുടക്കത്തിൽ 226 പോയൻറ് തക൪ന്ന സെൻസെക്സിനെ കരകയറാൻ സഹായിച്ചു. റെക്കോഡ് താഴ്ചയിലെത്തിയ രൂപ ഒരു തിരിച്ചുവരവിന് ശ്രമിച്ച് ഡോളറിന് 56.06 എന്ന നിലയിലെത്തിയതും വിപണിക്കു തുണയായി. ബോംബെ ഓഹരി സൂചിക 94 പോയൻറ് നഷ്ടത്തിൽ 16218.53 ലും ദേശീയ ഓഹരി സൂചിക 26.50 പോയൻറ് നഷ്ടത്തിൽ 4924.25 ലും വ്യാപാരം അവസാനിപ്പിച്ചു.
ടാറ്റാ മോട്ടോഴ്സ്, ഐ.സി.ഐ.സി.ഐ ബാങ്ക്, മാരുതി സുസുകി, ജിൻഡാൽ സ്റ്റീൽ, സൺ ഫാ൪മ, എസ്.ബി.ഐ, ടാറ്റാ സ്റ്റീൽ, എൽ ആൻറ് ടി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടപ്പോൾ ഹിൻഡാൽകോ, എൻ.ടി.പി.സി, ഹിന്ദുസ്ഥാൻ യൂനിലീവ൪, സിപ്ള, എച്ച്.ഡി.എഫ്.സി ബാങ്ക്, ഡി.എൽ.എഫ് എന്നീ ഓഹരികൾ നേട്ടത്തിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
