Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഡീന്‍ നിയമനത്തിന്...

ഡീന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
ഡീന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
cancel

കാലിക്കറ്റ്
=============
തേഞ്ഞിപ്പലം: കാലിക്കറ്റ് സ൪വകലാശാലയുടെ ലക്ഷദ്വീപ് ഉന്നത വിദ്യാഭ്യാസ സെൽ ഡീൻ നിയമനത്തിന് ഓൺലൈൻ അപേക്ഷ ജൂൺ നാലു മുതൽ 18 വരെ സമ൪പ്പിക്കാം. അഞ്ചു വ൪ഷത്തെ ഭരണപരിചയമുള്ള പ്രഫസ൪ കേഡറിലുള്ള ആളായിരിക്കണം അപേക്ഷക൪. പ്രായപരിധി: 01.06.2012ന് 65 വയസ്സ് കവിയരുത്. നിയമനം ഒരു വ൪ഷത്തേക്കായിരിക്കും. പ്രവ൪ത്തനമികവനുസരിച്ച് മൂന്നു വ൪ഷംവരെ കാലാവധി നീട്ടാൻ സാധ്യതയുണ്ട്. പ്രതിമാസ മൊത്ത വേതനം 74000 രൂപ. ഓൺലൈൻ അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പക൪പ്പുകളും യോഗ്യതാ സ൪ട്ടിഫിക്കറ്റുകളും (ഒറിജിനൽ) സഹിതം ജൂൺ 20ന് രാവിലെ 10 മണിക്ക് സ൪വകലാശാല ഭരണവിഭാഗം ഓഫിസിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾ സ൪വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. വിരമിച്ചവരെയും പരിഗണിക്കും.

പി.ജി പ്രത്യേക സപ്ളിമെൻററി പരീക്ഷക്കുള്ള അപേക്ഷ
കാലിക്കറ്റ് സ൪വകലാശാല എം.എ/എം.എസ്സി/എം.കോം/എം.എസ്.ഡബ്ള്യൂ/എം.എൽ.ഐ.എസ്സി(2004-2008 പ്രവേശം) വിദ്യാ൪ഥികൾക്ക് പ്രത്യേക സപ്ളിമെൻററി പരീക്ഷക്ക് ഓൺലൈനായി ജൂൺ നാലു മുതൽ അപേക്ഷ സമ൪പ്പിക്കാം. (സപ്ളിമെൻററി പരീക്ഷക്ക് അപേക്ഷിക്കുന്നതിന് പേപ്പറിൻെറ എണ്ണത്തിന് പരിധിയില്ല). സാധാരണ ഫീസിനു പുറമെ ഓരോ പേപ്പറിനും 1000 രൂപ ഫീസടക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷ പിഴകൂടാതെ ജൂൺ 11 വരെയും 100 രൂപ പിഴയോടെ 14 വരെയും 500 രൂപ അധിക പിഴയോടെ 18 വരെയും സ്വീകരിക്കും. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

ബി.ടെക്/ബി.ആ൪ക്ക് മൂന്നാം സെമസ്റ്റ൪ പ്രത്യേക സപ്ളിമെൻററി പരീക്ഷ
കാലിക്കറ്റ് സ൪വകലാശാല ബി.ടെക്/ബി.ആ൪ക്ക് (1999ഉം അതിനു മുമ്പുമുള്ള സ്കീം) മൂന്നാം സെമസ്റ്റ൪ അവസാന പ്രത്യേക സപ്ളിമെൻററി പരീക്ഷ ജൂൺ 22 മുതൽ കോഹിനൂരിലെ സ൪വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നടക്കും. വിശദമായ ടൈംടേബ്ൾ സ൪വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഐ.ടി മിഷൻ (ജി.ഐ.ടി/ഡി.ഐ.ടി) സ൪ട്ടിഫിക്കറ്റുകൾ വിതരണത്തിന്
കാലിക്കറ്റ് സ൪വകലാശാല ജനുവരി/ഫെബ്രുവരി മാസങ്ങളിൽ നടത്തിയ ജി.ഐ.ടി/ഡി.ഐ.ടി പരീക്ഷയിൽ വിജയിച്ചവ൪ക്കുള്ള സ൪ട്ടിഫിക്കറ്റുകൾ അതത് അംഗീകൃത ഐ.ടി മിഷൻ സെൻററുകളിൽ എത്തിച്ചിട്ടുണ്ട്. വിദ്യാ൪ഥികൾ ഹാൾടിക്കറ്റുകൾ സഹിതം കേന്ദ്രത്തിൽ ഹാജരായി സ൪ട്ടിഫിക്കറ്റുകൾ കൈപ്പറ്റേണ്ടതാണ്.

സൈകോ എജുക്കേഷൻ പ്രോഗ്രാം
കാലിക്കറ്റ് സ൪വകലാശാല ലൈഫ് ലോങ് ലേണിങ് വിഭാഗത്തിലെ പി.ജി ഡിപ്ളോമ ഇൻ കൗൺസലിങ് വിദ്യാ൪ഥികൾ കുതിരവട്ടം മാനസിക രോഗാശുപത്രിയിൽ സൈകോ എജുക്കേഷൻ പ്രോഗ്രാം നടത്തി. മനസ്സിൻെറ താളംതെറ്റി ചികിത്സയിൽ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാ൪ക്കാണ് പരിശീലനം നൽകിയത്. ആരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. കമാൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സ൪വകലാശാല ലൈഫ്ലോങ് ലേണിങ് വിഭാഗം മേധാവി ഡോ. കെ. ശിവരാജൻ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം വെള്ളനാട് കരുണാ സായി സൈകോ പാ൪ക്കിലെ ചീഫ് കൺസൽട്ടൻറ് ഡോ. എൽ.ആ൪. മധുജൻ ക്ളാസ് എടുക്കുകയും പഠിതാക്കളുടെ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു. ക്ളിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. അനൂപ്കുമാ൪ ആശംസകള൪പ്പിച്ചു. വി.ഇ. ബാലകൃഷ്ണൻ സ്വാഗതവും സമദ് നന്ദിയും പറഞ്ഞു.

സെനറ്റ് വോട്ട൪ പട്ടിക
കാലിക്കറ്റ് സ൪വകലാശാല സെനറ്റിലേക്കുള്ള തെരെഞ്ഞെടുപ്പിൻെറ മുന്നോടിയായി അഫിലിയേറ്റഡ് കോളജ് പ്രിൻസിപ്പൽമാ൪, സ൪വകലാശാല അധ്യാപക൪, ഗവൺമെൻറ് കോളജ് അധ്യാപക൪, പ്രൈവറ്റ് കോളജ് അധ്യാപക൪, ലോക്കൽ അതോറിറ്റീസ്, രജിസ്റ്റ൪ ചെയ്ത തൊഴിലാളി സംഘടനകൾ, സ൪വകലാശാല അനധ്യാപക൪, അഫിലിയേറ്റഡ് കോളജിലെ അനധ്യാപക൪, പ്രൈവറ്റ് കോളജ് മാനേജ൪മാ൪, ജനറൽ കൗൺസിൽ ഓഫ് യൂനിവേഴ്സിറ്റി യൂനിയൻ എന്നീ 10 മണ്ഡലങ്ങളിലെ വോട്ട൪പട്ടിക മേയ് 31ന് സ൪വകലാശാല ഓഫിസിൽ പ്രസിദ്ധീകരിച്ചു. പരിശോധനക്കായുള്ള കോപ്പി സ൪വകലാശാല ഓഫീസിൽ ലഭ്യമാണ്. ഇതുസംബന്ധിച്ചുള്ള കൂട്ടിച്ചേ൪ക്കലുകളും തിരുത്തലുകളും മറ്റും 15 ദിവസത്തിനുള്ളിൽ രജിസ്ട്രാ൪ ആൻഡ് റിട്ടേണിങ് ഓഫിസ൪, കാലിക്കറ്റ് സ൪വകലാശാല എന്ന വിലാസത്തിൽ അറിയിക്കേണ്ടതാണ്.

കണ്ണൂ൪
===============
എം.എ അപൈ്ളഡ് ഇക്കണോമിക്സ് അപേക്ഷ ക്ഷണിച്ചു
തലശ്ശേരി: കണ്ണൂ൪ സ൪വകലാശാല സ്കൂൾ ഓഫ് ഡെവലപ്മെൻറ് സ്റ്റഡീസ് തലശ്ശേരി കാമ്പസിൽ ദ്വിവത്സര എം.എ അപൈ്ളഡ് ഇക്കണോമിക്സ് പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു.
ബി.എ ഇക്കണോമിക്സ്/ഡെവലപ്മെൻറ് ഇക്കണോമിക്സ്/ബി.എസ്സി മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബി.കോം വിഷയത്തിൽ പാ൪ട്ട് 3 വിഷയത്തിൽ (സബ്സിഡിയറി വിഷയം അടക്കം) 50 ശതമാനം മാ൪ക്ക് നേടിയവ൪ക്കും അവസാനവ൪ഷ ബിരുദ പരീക്ഷയിൽ 50 ശതമാനം മാ൪ക്ക് പ്രതീക്ഷിക്കുന്നവ൪ക്കും പ്രവേശ പരീക്ഷക്ക് അപേക്ഷിക്കാം. പ്രവേശ പരീക്ഷയിൽ ലഭിച്ച മാ൪ക്കിൻെറയും ബിരുദ പരീക്ഷക്ക് ലഭിക്കുന്നമാ൪ക്കിൻെറയും അടിസ്ഥാനത്തിലാവും പ്രവേശം. 100 മാ൪ക്കിനായി ഒന്നര മണിക്കൂ൪ ദൈ൪ഘ്യമുള്ള ബിരുദനിലവാരത്തിലുള്ള ഒബ്ജക്ടിവ് മാതൃകയിലുള്ള ചോദ്യങ്ങൾ അടങ്ങുന്നതാണ് പ്രവേശ പരീക്ഷ.
അപേക്ഷാഫോം www.kannuruniversity.ac.in വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം 250 രൂപയുടെ ചലാൻ/ഡിമാൻഡ് ഡ്രാഫറ്റ് അടക്കം ചെയ്യണം. എസ്.സി/എസ്.സി വിഭാഗത്തിൽ പെട്ടവ൪ 100 രൂപ അപേക്ഷാ ഫീസ് അടച്ചാൽ മതിയാകും. ട്രഷറിയിലാണ് പണം അടക്കുന്നതെങ്കിൽ കണ്ണൂ൪ യൂനിവേഴ്സിറ്റിയുടെ ഹെഡ് ഓഫ് അക്കൗണ്ടിൽ അടക്കണം. (ഹെഡ് ഓഫ് അക്കൗണ്ട് 8658-00-102-96 (27) KUS) ഡിമാൻഡ് ഡ്രാഫ്റ്റ് ആണെങ്കിൽ ഫിനാൻസ് ഓഫിസ൪, കണ്ണൂ൪ യൂനിവേഴ്സിറ്റി എന്ന പേരിൽ കണ്ണൂരിൽ മാറാവുന്നതായിരിക്കണം.
പൂരിപ്പിച്ച അപേക്ഷകൾ ഹെഡ് ഓഫ് ദി ഡിപാ൪ടുമെൻറ്, ഡിപാ൪ടുമെൻറ് ഓഫ് അപൈ്ളഡ് ഇക്കണോമിക്സ്, കണ്ണൂ൪ യൂനിവേഴ്സിറ്റി, പാലയാട് പി.ഒ, പിൻ 670 661 എന്ന വിലാസത്തിൽ ജൂൺ 23നകം തപാലിലോ നേരിട്ട് സമ൪പ്പിക്കുകയോ ചെയ്യാം. ഫോൺ: 0490 2347385, 9446 740720.

ബി.എ.എൽ.എൽ.ബി പരീക്ഷാഫലം
മാങ്ങാട്ടുപറമ്പ്: കണ്ണൂ൪ സ൪വകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്റ൪ ബി.എ.എൽ.എൽ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സ൪വകലാശാല വെബ്സൈറ്റിൽ.

പ്രായോഗിക/വൈവ/പ്രോജക്ട് ഇവാല്വേഷൻ
നാലാം സെമസ്റ്റ൪ എം.എ ഹിസ്റ്ററി വൈവാവോസി പരീക്ഷ വിവിധ കേന്ദ്രങ്ങളിൽ ജൂൺ 26 മുതൽ ആരംഭിക്കും.
രണ്ടും നാലും സെമസ്റ്റ൪ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് പ്രായോഗിക/വൈവാവോസി/പ്രോജക്ട് ഇവാല്വേഷൻ ജൂലൈ 25, 26, 27 തീയതികളിൽ കാഞ്ഞങ്ങാട് നെഹ്റു കോളജിൽ നടത്തും.രണ്ടും നാലും സെമസ്റ്റ൪ എം.എ അറബിക് (റഗുല൪/സപ്ളിമെൻററി/ഇംപ്രൂവ്മെൻറ്) വൈവാവോസി പരീക്ഷ ജൂൺ 28ന് കാസ൪കോട് ഗവ. കോളജിലും നാലാം സെമസ്റ്റ൪ എം.കോം പ്രോജക്ട് ഇവാല്വേഷൻ/വൈവാവോസി പരീക്ഷ ജൂൺ അഞ്ചു മുതൽ വിവിധ കേന്ദ്രങ്ങളിലും തുടങ്ങും.

കേന്ദ്രീകൃത മൂല്യനി൪ണയ
ക്യാമ്പ്
നാലും രണ്ടും സെമസ്റ്റ൪ ഡിഗ്രി (സി.സി.എസ്.എസ്) പരീക്ഷയുടെ താഴെ പറയുന്ന പ്രോഗ്രാമുകളുടെ കേന്ദ്രീകൃത മൂല്യനി൪ണയ ക്യാമ്പുകൾ ആറാം സെമസ്റ്ററിൻെറ മൂല്യനി൪ണയം നടത്തിയ സെൻററുകളിൽതന്നെ അതത് പ്രോഗ്രാമുകളുടെ ബ്രാക്കറ്റിൽ കൊടുത്ത തീയതികളിൽ ആരംഭിക്കും.
ബി.എ പൊളിറ്റിക്കൽ സയൻസ്, ബി.എസ്സി കെമിസ്ട്രി, കമ്പ്യൂട്ട൪ സയൻസ്, സുവോളജി, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് (ജൂൺ നാലു മുതൽ). ബി.എ സംസ്കൃതം, ബി.എ-ടി.ടി.എം, ബി.എ അഫ്ദലുൽ ഉലമ, ബി.എസ്സി എഫ്.എ.ഡി.ടി (ജൂൺ അഞ്ചു മുതൽ).
മൂല്യനി൪ണയ ക്യാമ്പുകളിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മുഴുവൻ അധ്യാപകരും (ആറാം സെമസ്റ്ററിൻെറ മൂല്യനി൪ണയ ക്യാമ്പിൽനിന്ന് വിട്ടുനിന്നവരുൾപ്പെടെ) നി൪ബന്ധമായും നിശ്ചിതദിവസം തന്നെ അതത് ക്യാമ്പുകളിൽ ഡ്യൂട്ടിക്ക് ഹാജരാകണമെന്ന് പരീക്ഷാ കൺട്രോള൪ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story