Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമണി എമ്പോക്കി

മണി എമ്പോക്കി -വി.എസ്

text_fields
bookmark_border
മണി എമ്പോക്കി -വി.എസ്
cancel

കോഴിക്കോട്: സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിക്കെതിരെ കടുത്ത വിമ൪ശവുമായി വി.എസ്. അച്യുതാനന്ദൻ. മണിയെപ്പോലുള്ള എമ്പോക്കികളുടെ പ്രസ്താവനയെ അ൪ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നതായി വി.എസ് ഗെസ്റ്റ് ഹൗസിൽ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
ചിന്നക്കനാലിലെ പ്രസംഗത്തിൽ മണി വി.എസിനെതിരെ പ്രസംഗിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്. മാധ്യമപ്രവ൪ത്തകരുടെ ചോദ്യങ്ങൾക്ക് ആദ്യം പ്രതികരിക്കാൻ വി.എസ് മടിച്ചിരുന്നു. ‘ചന്ദ്രശേഖരൻെറ അമ്മായിയപ്പനാണ് വി.എസെന്ന്’ മണി പറഞ്ഞല്ലോ എന്നു ചൂണ്ടിക്കാട്ടിയപ്പോഴാണ് എമ്പോക്കിയെന്ന് പ്രതികരിച്ചത്.
വയനാട്ടിലേക്കുള്ള യാത്രാമധ്യേ വ്യാഴാഴ്ച രാത്രിയാണ് വി.എസ് ഗെസ്റ്റ് ഹൗസിലെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story