91 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇസ്രായേല്‍ കൈമാറി
text_fieldsഗസ്സാസിറ്റി: ഇസ്രായേലുമായുള്ള പോരാട്ടത്തിൽ കൊല്ലപ്പെട്ട 91 ഫലസ്തീൻകാരുടെ ഭൗതികാവശിഷ്ടങ്ങൾ ഇസ്രായേൽ ഫലസ്തീൻ അധികൃത൪ക്ക് കൈമാറി. 1975ൽ കൊല്ലപ്പെട്ട ചാവേറുകളുടെയും പോരാളികളുടെയും മൃതദേഹങ്ങളും കൈമാറിയവയിൽപെടുന്നു. ഇതിൽ 79 പേരുടേത് റാമല്ലയിലേക്കും 12 പേരുടേത് ഗസ്സയിലേക്കുമാണ് കൊണ്ടുപോയത്. ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന നൂറുകണക്കിന് ഫലസ്തീൻ തടവുകാരുടെ നിരാഹാരസമരം അവസാനിപ്പിക്കാൻ ഇസ്രായേൽ അധികൃത൪ നടത്തിയ ച൪ച്ചയിലാണ് മൃതദേഹങ്ങൾ കൈമാറുന്നതു സംബന്ധിച്ച് ധാരണയായത്. പരസ്പരമുള്ള വിശ്വാസ്യത വ൪ധിപ്പിക്കുന്നതിൻെറ ഭാഗമായാണ് നടപടിയെന്ന് ഇസ്രായേൽ അധികൃത൪ അറിയിച്ചു. കൊല്ലപ്പെട്ടവരെ ശത്രുപടയാളികളെന്ന് മുദ്രകുത്തി ഇസ്രായേലി ശ്മശാനത്തിൽ നേരത്തേ ഖബറടക്കിയിരുന്നു. വിപുലമായ ആചാരങ്ങളോടെയാണ് മൃതദേഹങ്ങൾ പുന$സംസ്കരിക്കുകയെന്ന് ഫലസ്തീൻ അധികൃത൪ അറിയിച്ചു. ജയിലുകളിലെ സാഹചര്യം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് 1500ലധികം ഫലസ്തീൻ തടവുകാ൪ രണ്ടു മാസത്തിലേറെയായി നടത്തിയ നിരാഹാരസമരം ഈ മാസാദ്യമാണ് അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
