പീറ്റേഴ്സണ്‍ ഇനി ടെസ്റ്റില്‍ മാത്രം
text_fieldsലണ്ടൻ: ഇംഗ്ളണ്ടിൻെറ മുൻനിര ബാറ്റ്സ്മാൻ കെവിൻ പീറ്റേഴ്സൺ ഏകദിന, ട്വൻറി20 ക്രിക്കറ്റിൽനിന്ന് വിരമിച്ചു. അന്താരാഷ്ട്ര ഷെഡ്യൂളിലെ തിരക്കും ആരോഗ്യവും പരിഗണിച്ചാണ് തീരുമാനമെന്നും ടെസ്റ്റിൽ ഇനിയും രാജ്യത്തിന് വേണ്ടി കളത്തിലിറങ്ങുമെന്നും കെ.പി അറിയിച്ചു. ട്വൻറി20 ലോകകപ്പിന് ഏതാനും മാസം മാത്രം ശേഷിക്കെ ഈ വെടിക്കെട്ട് ബാറ്റ്സ്മാൻ കളി നി൪ത്തുന്നത് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ളണ്ടിന് തിരിച്ചടിയാണ്.
ഇംഗ്ളീഷ് താരങ്ങളുടെ കരാ൪ വ്യവസ്ഥ പ്രകാരം ഏകദിനം മതിയാക്കുന്നവരെ ട്വൻറി20ക്ക് പരിഗണിക്കില്ല. ഈ പ്രശ്നമില്ലെങ്കിൽ ട്വൻറി20 ലോകകപ്പിൽ താൻ തീ൪ച്ചയായും കളിക്കുമായിരുന്നുവെന്ന് 31 കാരനായ പീറ്റേഴ്സൺ പറഞ്ഞു. ഏകദിനത്തിലെ നേട്ടങ്ങളിൽ അഭിമാനമുണ്ട്. ടെസ്റ്റ് ടീമിലേക്ക് തുട൪ന്നും തന്നെ പരിഗണിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പീറ്റേഴ്സണിൻെറ പെട്ടെന്നുള്ള തീരുമാനത്തിൽ ഇംഗ്ളണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോ൪ഡ് (ഇ.സി.ബി) നിരാശ പ്രകടിപ്പിച്ചു. ലോകകിരീടം നിലനി൪ത്താൻ ടീം തയാറെടുക്കുമ്പോൾ അദ്ദേഹം പിൻവാങ്ങുന്നത് നിരാശാജനകമാണെന്ന് ഇ.സി.ബി മാനേജിങ് ഡയറക്ട൪ ഹഗ് മോറിസ് അഭിപ്രായപ്പെട്ടു.
2004ൽ സിംബാബ്വെക്കെതിരെ ഹരാരെയിൽ നടന്ന ഏകദിനത്തിലായിരുന്നു പീറ്റേഴ്സണിൻെറ അരങ്ങേറ്റം. 127 ഏകദിനങ്ങളിൽ ഒമ്പത് സെഞ്ച്വറിയും 23 അ൪ധസെഞ്ച്വറിയുമുൾപ്പെടെ 4184 റൺസ് നേടി. 36 അന്താരാഷ്ട്ര ട്വൻറി20 മത്സരങ്ങൾ കളിച്ച് 1176 റൺസും കരസ്ഥമാക്കി. 85 ടെസ്റ്റിൽ നിന്നായി 6779 റൺസും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യൻ പ്രീമിയ൪ ലീഗിൽ ഇനിയും കളിക്കുമെന്ന് പീറ്റേഴ്സൺ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
