Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2012 4:48 AM IST Updated On
date_range 1 Jun 2012 4:48 AM ISTമുന്‍ ബി.ജെ.പി നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
text_fieldsbookmark_border
കൊടുങ്ങല്ലൂ൪: മതിലകം പൊലീസ് പരിധിയിലെ ചക്കപ്പാടത്ത് മുൻ ബി.ജെ.പി നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഏതാനും വ൪ഷങ്ങൾക്ക് മുമ്പ് ബി.ജെ.പി വിട്ട തോട്ടുങ്ങൾ പ്രതീപ് (40) ആണ് അക്രമത്തിനിരയായത്.
ശരീരത്തിൽ പത്തോളം വെട്ടേറ്റ ഇയാളെ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വ്യാഴായ്ച രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്. വീടിനു സമീപത്തു വെച്ചാണ് പ്രതീപിന് വെട്ടേറ്റത്.
ബി.ജെ.പി കൊടുങ്ങല്ലൂ൪ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ്, പെരുന്നനം മണ്ഡലം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവ൪ത്തിച്ചു കൊണ്ടിരിക്കെ നാലു വ൪ഷം മുമ്പ് പാ൪ട്ടി വിടുകയായിരുന്നു. ഇപ്പോൾ സജീവ രാഷ്ട്രീയ പ്രവ൪ത്തനം ഇല്ലായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
