ഫ്രഞ്ച് ഓപണ്‍: നദാല്‍ മൂന്നാം റൗണ്ടില്‍ ഭൂപതി-ബൊപ്പണ്ണ സഖ്യം പുറത്ത്
text_fieldsപാരിസ്: ലണ്ടൻ ഒളിമ്പിക്സിന് തയാറെടുക്കുന്ന ഇന്ത്യയുടെ മഹേഷ് ഭൂപതി-രോഹൻ ബൊപ്പണ്ണ സഖ്യത്തിന് ഫ്രഞ്ച് ഓപണിൽ കനത്ത തിരിച്ചടി. ആറാം സീഡായ ഇന്ത്യൻ ജോടി റൊളാങ് ഗാരോയിൽ ആദ്യ റൗണ്ടിൽ തോറ്റു പുറത്തായി. സീഡില്ലാ താരങ്ങളടങ്ങിയ മാ൪ക് ഗിക്വൽ-എഡ്വാ൪ഡ് റോജ൪ വാസെലിൻ ആതിഥേയ ജോടിയാണ് 1-6, 7-5, 6-3ന് ആറാം സീഡായ ഇന്ത്യക്കാരെ തുരത്തിയത്. പുരുഷ സിംഗ്ൾസിൽ രണ്ടാം സീഡ് റാഫേൽ നദാൽ, നാലാം സീഡ് ആൻഡി മറെ, അഞ്ചാം സീഡ് ജോ വിൽഫ്രഡ് സോംഗ, ആറാം സീഡ് ഡേവിഡ് ഫെറെ൪ തുടങ്ങിയവ൪ മൂന്നാം റൗണ്ടിലെത്തി. വനിതകളിൽ നാലാം സീഡ് പെട്ര ക്വിറ്റോവ, ഏഴാം സീഡ് നാ ലി, ഒമ്പതാം സീഡ് കരോലിൻ വോസ്നിയാക്കി, 14ാം സീഡ് ഫ്രാൻസിസ്ക ഷിയാവോൺ എന്നിവ൪ മൂന്നാം റൗണ്ടിൽ കടന്നു. യെലേന യാങ്കോവിച്ചും മരിയ കിരിലെങ്കോയും രണ്ടാം റൗണ്ടിൽ തോറ്റു പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
