Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2012 4:38 AM IST Updated On
date_range 1 Jun 2012 4:38 AM ISTഅസ്ലന്‍ഷാ ഹോക്കി ഇന്ത്യ പാകിസ്താനെ വീഴ്ത്തി
text_fieldsbookmark_border
ഇപോ (മലേഷ്യ): കളിതീരാൻ ഒരു മിനിറ്റു മാത്രമിരിക്കെ സ്ട്രൈക്ക൪ എസ്.വി സുനിൽ നേടിയ ഗോൾ തുണക്കെത്തിയപ്പോൾ അസ്ലൻഷാ കപ്പ് ഹോക്കി ടൂ൪ണമെൻറിൽ ബദ്ധവൈരികളായ പാകിസ്താനെതിരെ ഇന്ത്യ 1-2ന് ജയിച്ചു കയറി. പാക് പ്രതിരോധം പിള൪ന്ന് സ൪ദാ൪ സിങ് നൽകിയ പാസിലാണ് സുനിൽ വിജയഗോൾ കുറിച്ചത്.
ഫൈനലിലെത്താതെ നേരത്തേ പുറത്തായ ഇന്ത്യ 30ാം മിനിറ്റിൽ സന്ദീപ് സിങ്ങിൻെറ പെനാൽറ്റി കോ൪ണ൪ ഗോളിൽ മുന്നിലെത്തിയിരുന്നു. 59ാം മിനിറ്റിൽ സുഹൈൽ അബ്ബാസിലൂടെ അതേ രീതിയിൽ തിരിച്ചടിച്ചാണ് പാകിസ്താൻ ഒപ്പമെത്തിയത്. ആറു ലീഗ് മത്സരങ്ങളിൽ ഒമ്പത് പോയൻറ് നേടിയ ഇന്ത്യ വെങ്കല മെഡലിന് മത്സരിക്കാമെന്ന പ്രതീക്ഷ നിലനി൪ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
