ഐസ്ക്രീം കേസുമായി വി.എസ് സുപ്രീംകോടതിയില്‍
text_fieldsന്യൂദൽഹി: വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് നടത്തിയ പുനരന്വേഷണ റിപ്പോ൪ട്ട് കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ സുപ്രീംകോടതിയിൽ.
റിപ്പോ൪ട്ടിൻെറ പക൪പ്പ് നൽകണമെന്ന ആവശ്യം ഹൈകോടതി തള്ളിയത് ചോദ്യം ചെയ്താണ് വി.എസ് സുപ്രീംകോടതിയെ സമീപിച്ചത്.
ഐസ്ക്രീം പാ൪ല൪ കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിൻെറ റിപ്പോ൪ട്ട് ചട്ടപ്രകാരം കോടതി രേഖയായി കണക്കാക്കാനാവാത്തതിനാൽ ഹരജിക്കാരന് നൽകേണ്ടതില്ലെന്നായിരുന്നു ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂ൪, ജസ്റ്റിസ് വി. ചിദംബരേഷ് എന്നിവരടങ്ങിയ ഹൈകോടതി ഡിവിഷൻ ബെഞ്ചിൻെറ ഉത്തരവ്. മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം റിപ്പോ൪ട്ട് സമ൪പ്പിക്കുമ്പോൾ പക൪പ്പ് ആവശ്യപ്പെട്ട് അവിടെ ഹരജി നൽകാമെന്നും കോടതി നി൪ദേശിച്ചു.
അന്വേഷണ പുരോഗതി പരിശോധിക്കുന്നത് കോടതി നി൪ദേശപ്രകാരമാണ്. കോടതി രേഖയുടെ ഭാഗമല്ല. അന്വേഷണ റിപ്പോ൪ട്ട് സമ൪പ്പിച്ചത് ഹരജിയുടെ ഭാഗമായല്ല. അതിനാൽ റിപ്പോ൪ട്ട് പൊതുരേഖയായി കണക്കാക്കാനാവില്ലെന്നായിരുന്നു ഹൈകോടതി നിലപാട്.
അതേസമയം, റിപ്പോ൪ട്ട് മജിസ്ട്രേറ്റ് കോടതിയിൽ സമ൪പ്പിക്കുമ്പോൾ കോടതിരേഖയുടെ ഭാഗവും പൊതുരേഖയുമാകുമെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.
കെ.എ. റഊഫിൻെറ വെളിപ്പെടുത്തലിനെത്തുട൪ന്ന് ഐസ്ക്രീം പാ൪ല൪ കേസിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണം കാര്യക്ഷമമല്ലെന്നും സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ടുള്ള അച്യുതാനന്ദൻെറ ഹരജിയുടെ പരിഗണനാവേളയിലാണ് കോടതി നി൪ദേശപ്രകാരം റിപ്പോ൪ട്ട് സമ൪പ്പിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥൻ ജെയ്സൺ കെ. എബ്രഹാം ഹൈകോടതിയിൽ സമ൪പ്പിച്ച റിപ്പോ൪ട്ടിൻെറയും കേസ് ഡയറിയുടേയും പക൪പ്പ് തനിക്ക് നൽകണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദൻ കോടതിയിൽ പ്രത്യേക ഹരജി നൽകുകയായിരുന്നു. ഈ ഹരജിയാണ് കോടതി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
