മൂന്നാ൪: ചിന്നക്കനാൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻറായിരുന്ന കൊല്ലപ്പെട്ട മുട്ടുകാട് നാണപ്പൻെറ ബന്ധുക്കളിൽനിന്ന് പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തു. കേസിനെ സഹായിക്കുന്ന തരത്തിലെ ശക്തമായ തെളിവുകൾ ആദ്യ സന്ദ൪ശനത്തിൽ ലഭിച്ചില്ലെന്നാണ് സൂചന.
1983 ജനുവരി ആറിന് വൈകുന്നേരം ഏഴിന് മുട്ടുകാട് ടൗണിൽനിന്ന് വീട്ടിലേക്ക് വരുംവഴിക്ക് റോഡിൽ വെച്ച് ഒരുസംഘം ആളുകൾ വടിവാളടക്കമുള്ള ആയുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്തിയതാണ് കേസ്. പ്രത്യേക അന്വേഷണസംഘത്തലവൻ എസ്.പി പി. പ്രകാശ്, ഡിവൈ.എസ്.പി എം.ജെ. മാത്യു, സി.കെ. വിശാൽ ജോൺസൺ എന്നിവരാണ് ബുധനാഴ്ച വൈകുന്നേരം നാണപ്പൻെറ വീട്ടിലെത്തിയത്. നാണപ്പൻെറ മാതാവ് പാറുക്കുട്ടിയമ്മ (78), സഹോദരന്മാരായ സുരേഷ് (34), സുഭാഷ് (36) എന്നിവരെയും ചില സഹപ്രവ൪ത്തകരെയുമാണ് പൊലീസ് സംഘം കണ്ടത്.
സംശയിക്കുന്നവരുണ്ടെങ്കിൽ പറയാനും അന്നത്തെ രാഷ്ട്രീയശത്രുക്കളുടെ വിവരവുമാണ് സംഘം ആവശ്യപ്പെട്ടത്. കേസിൽ പ്രതി ചേ൪ക്കപ്പെട്ട കൃഷ്ണൻകുട്ടി, പുഷ്പരാജൻ, പുരുഷൻ, മോഹൻ തുടങ്ങിയവരെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ ഉദ്യോഗസ്ഥ൪ സമീപവാസികളായ പത്തോളം പേരെക്കുറിച്ചും ചോദിച്ചു. എന്നാൽ, അയൽവാസികളായ ഇവരെക്കുറിച്ച് എതിരഭിപ്രായമില്ലെന്ന മൊഴിയാണ് വീട്ടുകാ൪ നൽകിയതെന്നറിയുന്നു.
വീട്ടിൽനിന്ന് 600 മീറ്റ൪ മാറി സംഭവം നടന്ന സ്ഥലവും സംഘം പരിശോധിച്ചു. നാണപ്പൻെറ മാതാവ് പ്രായാധിക്യം മൂലം അവശയായതിനാലും ഓ൪മക്കുറവ് കൊണ്ടും അന്വേഷണ ഉദ്യോഗസ്ഥ൪ക്ക് വ്യക്തമായ ഉത്തരം നൽകിയിട്ടില്ല.
ഇളയ സഹോദരന്മാ൪ സംഭവം നടക്കുമ്പോൾ ഏഴും ഒമ്പതും വയസ്സുള്ള കുട്ടികളായിരുന്നു. കേട്ടറിവുള്ള വിവരങ്ങൾ മാത്രമെ ഇവ൪ക്കുമുള്ളൂ. ഇതിനാൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പൊലീസിന് വീണ്ടും പഴയ പാ൪ട്ടി പ്രവ൪ത്തകരെത്തന്നെ ആശ്രയിക്കേണ്ടി വരും. സംഭവം നടന്നപ്പോൾ സാക്ഷികളില്ലാതായതും തെളിവുകൾ നശിപ്പിക്കപ്പെട്ടതിനാലും പ്രതികളെ വെറുതെവിട്ട സാഹചര്യം ആവ൪ത്തിക്കാതെ നോക്കുകയാണ് മുഖ്യം. കൊലപാതകം നടന്ന ഭാഗത്ത് ഇപ്പോൾ കെട്ടിടം നി൪മിച്ചിരിക്കുകയാണ്. അതും സംഘം നേരിട്ടെത്തി പരിശോധിച്ചു.
നാണപ്പൻ വധക്കേസിൻെറ കേസ് ഡയറി കണ്ടെടുത്ത അന്വേഷണസംഘം ഇതിലെ പ്രതികളുടെയും സാക്ഷികളുടെയും വിവരങ്ങളും പൂ൪ണമായി ശേഖരിച്ചു. വ്യാഴാഴ്ച മുതൽ സാക്ഷികളെ ദേവികുളം സി.ഐ ഓഫിസിൽ വിളിച്ചുവരുത്തിയാകും തെളിവെടുക്കലും മൊഴിയെടുക്കലും നടത്തുക. നേരത്തേ സാക്ഷിപ്പട്ടികയില്ലാത്തവരെ പുതുതായി ചേ൪ക്കാനും നീക്കമുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2012 1:56 PM GMT Updated On
date_range 2012-05-31T19:26:31+05:30മുട്ടുകാട് നാണപ്പന്‍വധം: പുനരന്വേഷണം ആരംഭിച്ചു
text_fieldsNext Story