Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightടിപ്പുവും...

ടിപ്പുവും ഉണ്ണിയാര്‍ച്ചയും ഇന്ന് പവിഴ നാട്ടില്‍

text_fields
bookmark_border
ടിപ്പുവും ഉണ്ണിയാര്‍ച്ചയും ഇന്ന് പവിഴ നാട്ടില്‍
cancel

മനാമ: തച്ചോളി പുത്തൂരൻ തറവാട്ടിലെ ഉണ്ണിയാ൪ച്ചയുടെ കാലഘട്ടം. നാദാപുരത്തെ സംഘട്ടനങ്ങളും അരക്ഷിതാവസ്ഥയും ഒരുവിധം ഒതുക്കിയ സമയത്താണ് ടിപ്പു സുൽത്താൻെറ ആഗമനം. തൻെറ പടയോട്ടത്തിനിടെ കണ്ടുമുട്ടുന്ന ഉണ്ണിയാ൪ച്ച ടിപ്പുവിൻെറ മനസ്സിൽ പതിഞ്ഞു. ഉണ്ണിയാ൪ച്ചയെന്ന പോരാളിയെ പോറലേൽക്കാതെ കൊട്ടാരത്തിൽ കൊണ്ടുവരണമെന്ന് ടിപ്പു സൈന്യത്തോട് ആജ്ഞാപിക്കുന്നു. പക്ഷേ, ഉണ്ണിയാ൪ച്ച കീഴടങ്ങാൻ തയ്യാറാകുന്നില്ല. വംശ ഭീഷണി നേരിടുന്ന അവസ്ഥയുണ്ടാകുമ്പോൾ ഉണ്ണിയാ൪ച്ച കീഴടങ്ങുന്നു. ഒന്നര വ൪ഷക്കാലത്തെ പടയോട്ടം കഴിഞ്ഞ് മൈസൂ൪ കൊട്ടാരത്തിൽ തിരിച്ചെത്തുമ്പോൾ ഉണ്ണിയാ൪ച്ചയും ഒപ്പമെത്തുന്നു. ടിപ്പുവും ഉണ്ണിയാ൪ച്ചയും തമ്മിലെ പ്രണയതലം തൊട്ട് തുട൪ന്നുണ്ടാകുന്ന അന്ത:സംഘ൪ഷങ്ങളും അതിജയിക്കലുമെല്ലാം കോ൪ത്തിണക്കി ഭാസ്കരൻ മാനന്തേരി രചിച്ച ‘കടത്തനാടൻ നൊമ്പരങ്ങൾ’ എന്ന രചന ഉയ൪ത്തുന്ന ചരിത്ര സാധ്യതകളിൽനിന്ന് ആശമോൻ കൊടുങ്ങല്ലൂ൪ രചിച്ച നാടകമായ ‘ടിപ്പുവിൻെറ ആ൪ച്ച’ വ്യാഴാഴ്ച അരങ്ങിലെത്തും. ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയാണ് നാടകം അണിയിച്ചൊരുക്കുന്നത്. ഇന്ന് വൈകീട്ട് എട്ടിന് സമാജം ഓഡിറ്റോറിയത്തിൽ അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ടവ൪ക്കുമാണ് പ്രദ൪ശനം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പൊതുജനങ്ങൾക്കായും നാടകം അവതരിപ്പിക്കും. പ്രവേശനം സൗജന്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു. നിരവധി വൈതരണികളെ അതിജയിച്ചാണ് നാടകം അരങ്ങിലെത്തിക്കുന്നതെന്ന് സംവിധായകനും കേന്ദ്ര കഥാപാത്രമായ ടിപ്പുവിൻെറ വേഷമിടുകയും ചെയ്യുന്ന പ്രകാശ് വടകര ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മുപ്പതോളം കലാകാരന്മാരുടെ മാസങ്ങളുടെ തപസ്യയാണ് ഇന്ന് യാഥാ൪ഥ്യമാകുന്നത്. വലിയ വെല്ലുവിളിയാണ് തങ്ങൾ ഏറ്റെടുത്തത്. സ്റ്റേജിൻെറ പരിമിതികൾ മനസ്സിലാക്കി പ്രത്യേക സംഗീത, സംഭാഷണങ്ങളിലൂടെയാണ് ടിപ്പുവിൻെറ പടയോട്ടം ഉൾപ്പെടെ രംഗങ്ങൾ പ്രേക്ഷകരിൽ എത്തിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു. കടത്തനാടിൻെറ പശ്ചാതലം കളരിപ്പയറ്റിലൂടെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനായി അഭിനേതാക്കൾക്ക് കളരി ഗുരുക്കന്മാ൪ പ്രത്യേക പരിശീലനം നൽകി. പ്രശസ്ത നടി ജയ മേനോനാണ് ഉണ്ണിയാ൪ച്ചയെ അവതരിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story