Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഇന്ന് ‘പുകവലിയില്ലാത്ത...

ഇന്ന് ‘പുകവലിയില്ലാത്ത ദുബൈ’

text_fields
bookmark_border
ഇന്ന് ‘പുകവലിയില്ലാത്ത ദുബൈ’
cancel

ദുബൈ: ദുബൈയിൽ വ്യാഴാഴ്ച 24 മണിക്കൂ൪ നേരത്തേക്ക് പുകയില ഉൽപന്നങ്ങളുടെ വിൽപന നിരോധിച്ചു. ലോക പുകയില വിരുദ്ധ ദിനാചരണത്തിൻെറ ഭാഗമായിട്ടാണ് നടപടിയെന്ന് ദുബൈ മുനിസിപ്പാലിറ്റിയിലെ പൊതുജനാരോഗ്യ-സുരക്ഷാ വിഭാഗം ഡയറക്ട൪ രേഥ സൽമാൻ പറഞ്ഞു.
പുകവലിയുടെ അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും ലക്ഷക്കണക്കിന് ആളുകളെ കൊല്ലുകയും പൊതുജനാരോഗ്യത്തിന് ഭീഷണിയാവുകയും ചെയ്യുന്ന പുകയില ഉപയോഗത്തിൻെറ ദൂഷ്യവശങ്ങളെ കുറിച്ച് ആലോചിക്കാൻ അവരെ പ്രേരിപ്പിക്കുകയുമാണ് നടപടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘പുകവലിയില്ലാത്ത ദുബൈ’ എന്ന ഈ കാമ്പയിനുമായി ഷോപ്പുകൾ, ഹൈപ൪ മാ൪ക്കറ്റുകൾ, സൂപ൪ മാ൪ക്കറ്റുകൾ, 52 ഇമാറാത് പമ്പുകൾ, 85 ഇനോക് പമ്പുകൾ എന്നിവയടക്കം 283ലേറെ സ്ഥാപനങ്ങൾ സഹകരിക്കും. എല്ലാ റസ്റ്റോറൻറുകളും കഫേകളും കാമ്പയിനുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story